മിനി ലോക്ഡൗണിൽ വി​ദേ​ശ മ​ദ്യ​വി​ല്പ​ന നി​ർ​ത്തി​വെ​ച്ചു; കുമരകത്ത് വ്യാജമദ്യം ഒഴുകുന്നു 

 

കു​മ​ര​കം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദേ​ശ മ​ദ്യ​വി​ല്പ​ന നി​ർ​ത്തി​വെ​ച്ച​തോ​ടെ വ്യാ​ജ മ​ദ്യം ഒ​ഴു​കു​ന്നു.   ഇ​ന്ന​ലെ ക​വ​ണാ​റ്റി​ൻ​ക​ര​യി​ൽ ര​ണ്ടു യു​വാ​ക്ക​ളെ​യാ​ണ് വ്യാ​ജ​മ​ദ്യ​വു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​വ​ണാ​റ്റി​ൻ​ക​ര ആ​ർ​എ​ആ​ർ​എ​സി​നു​സ​മീ​പം വീ​ട്ടി​ൽ വാ​റ്റ് ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന കു​മ​ര​കം ക​വ​ണാ​റ്റി​ൻ ക​ര​യി​ൽ പു​ളി​മൂ​ട്ടി​ൽ ഷൈ​ജു (31), കു​ന്ന​ത്തു​ചി​റ സു​ധീ​ഷ് (26) എ​ന്നി​വ​രെ​യാ​ണ് കു​മ​ര​കം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 

   പോ​ലീ​സി​ന് ഇ​ന്ന​ലെ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു പു​ളി​മൂ​ട്ടി​ൽ ചാരായം വാ​റ്റി​ക്കൊ​ണ്ടി​രു​ന്ന യു​വാ​ക്ക​ളെ പി​ടി​ച്ച​ത്.

ര​ണ്ടു ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. വാ​റ്റാ​ൻ ഉപ​യോ​ഗി​ച്ച കോ​ട പ്ര​തി​ക​ൾ മ​റി​ച്ചു ക​ള​ഞ്ഞെ​ങ്കി​ലും ഉ​പ​ക​ര​ണ​ങ്ങ​ളും ചാ​രാ​യ​വും പ്ര​തി​ക​ളോ​ടൊ​പ്പം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. 

കു​മ​ര​കം എ​സ്ഐ എ​സ്. സു​രേ​ഷ്, ഗ്രേ​ഡ് എ​സ്ഐ സ​ത്യ​ൻ, സി​പി​ഒ​മാ​രാ​യ പ്ര​ദീ​ഷ്, അ​നീ​ഷ്, ഗി​രീ​ഷ് എ​ന്നി​വ​ർ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്നാ​ണു പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 

Related posts

Leave a Comment