വാ​ട​ക ഡി​പ്പോ​സി​റ്റി​ൽ പെ​ട്ട് ബെം​ഗ​ളൂ​രു; മും​ബൈ സ്വ​ദേ​ശി​യു​ടെ പോ​സ്റ്റ് വൈ​റ​ൽ, വാ​ട​ക​ക്കാ​രും ഉ​ട​മ​ക​ളും ത​മ്മി​ൽ പോ​ര്, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം

ബം​ഗ​ളൂ​രു​വി​ലെ ഡി​പ്പോ​സി​റ്റ് സ​മ്പ്ര​ദാ​യ​ത്തെ “ഏ​റ്റ​വും വ​ലി​യ വാ​ട​ക ത​ട്ടി​പ്പ്” എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് മും​ബൈ സ്വ​ദേ​ശി​യാ​യ സ്നേ​ഹ തം​ഹ​ങ്ക​ർ എ​ക്സി​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റാ​ണ് പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. വാ​ട​ക​ക്കാ​രു​ടെ പ​ണം ത​ട്ടി​യെ​ടു​ക്കാ​നാ​ണ് ബ്രോ​ക്ക​ർ​മാ​രും ഉ​ട​മ​ക​ളും വ​ലി​യ തു​ക അ​ഡ്വാ​ൻ​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് താ​ൻ ക​രു​തി​യെ​ന്നും, എ​ന്നാ​ൽ യ​ഥാ​ർ​ഥ നി​യ​മ​പ​ര​മാ​യ തു​ക ര​ണ്ട് മാ​സ​ത്തെ വാ​ട​ക മാ​ത്ര​മാ​ണെ​ന്ന് വൈ​കി​യാ​ണ് മ​ന​സ്സി​ലാ​ക്കി​യ​തെ​ന്നും ഇ​വ​ർ കു​റി​ച്ചു.

മും​ബൈ സ്വ​ദേ​ശി​യു​ടെ പോ​സ്റ്റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ സ​മാ​ന​മാ​യ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി. ത​ങ്ങ​ളു​ടെ സ​ഹോ​ദ​ര​ന് ബം​ഗ​ളൂ​രു​വി​ൽ വീ​ട് വാ​ട​ക​യ്‌​ക്കെ​ടു​ക്കാ​ൻ ആ​റ് മാ​സ​ത്തെ വാ​ട​ക തു​ക ഡി​പ്പോ​സി​റ്റാ​യി ന​ൽ​കേ​ണ്ടി വ​ന്ന​താ​യി ഒ​രു ഉ​പ​യോ​ക്താ​വ് പ​ങ്കു​വെ​ച്ചു. നി​യ​മ​പ​ര​മാ​യി തു​ക നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഭൂ​രി​ഭാ​ഗം കെ​ട്ടി​ട ഉ​ട​മ​ക​ളും ച​ർ​ച്ച​ക​ളി​ലൂ​ടെ ത​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മു​ള്ള വ​ലി​യ തു​ക​യാ​ണ് വാ​ട​ക​ക്കാ​രി​ൽ നി​ന്ന് അ​ഡ്വാ​ൻ​സാ​യി ഈ​ടാ​ക്കു​ന്ന​തെ​ന്നും പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ, നി​യ​മ​പ​ര​മാ​യ പ​രി​ധി​യേ​ക്കാ​ൾ വി​പ​ണി​യി​ലെ ഡി​മാ​ൻ​ഡ് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഡി​പ്പോ​സി​റ്റ് തു​ക തീ​രു​മാ​നി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ചി​ല കെ​ട്ടി​ട ഉ​ട​മ​ക​ൾ രം​ഗ​ത്തെ​ത്തി. വാ​ട​ക​ക്കാ​ർ വീ​ടി​ന് വ​രു​ത്തു​ന്ന കേ​ടു​പാ​ടു​ക​ളി​ൽ നി​ന്നും വാ​ട​ക കു​ടി​ശ്ശി​ക വ​രു​ത്തു​ന്ന​തി​ൽ നി​ന്നും ത​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ നാ​ല് മാ​സ​ത്തെ ഡി​പ്പോ​സി​റ്റ് എ​ങ്കി​ലും വേ​ണ​മെ​ന്ന് അ​വ​ർ വാ​ദി​ച്ചു. ഡി​പ്പോ​സി​റ്റ് തു​ക കു​റ​യ്ക്കു​ന്ന​ത് ഉ​ട​മ​ക​ൾ​ക്ക് സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്നും, ഇ​രു കൂ​ട്ട​ർ​ക്കും അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ അ​ഡ്വാ​ൻ​സ് തു​ക പ​ര​സ്പ​ര ധാ​ര​ണ​യോ​ടെ തീ​രു​മാ​നി​ക്ക​ണ​മെ​ന്നും ഉ​ട​മ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

 

പോ​സ്റ്റ് വ​ൻ​തോ​തി​ൽ പ്ര​ച​രി​ച്ച​തോ​ടെ വാ​ട​ക വീ​ടു​ക​ൾ​ക്ക് വ​ൻ​തു​ക അ​ഡ്വാ​ൻ​സ് ഈ​ടാ​ക്കു​ന്ന ബെം​ഗ​ളൂ​രു​വി​ലെ രീ​തി​യെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ സം​വാ​ദ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഐ​ടി ന​ഗ​ര​ത്തി​ലെ വാ​ട​ക​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളും ഉ​ട​മ​ക​ളു​ടെ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ൻ കൃ​ത്യ​മാ​യ നി​യ​മ നി​ർ​മാ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.

Related posts

Leave a Comment