എ​ല്ലാ​വ​ർ​ക്കും കി​ട​ക്ക, വ​രാ​ന്ത​യി​ൽ നി​ന്ന് രോ​ഗി​ക​ളൊ​ഴി​ഞ്ഞു; രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ആ​ശ്വാ​സം

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​രാ​ന്ത​യി​ൽ രോ​ഗി​ക​ളെ കി​ട​ത്തി​ല്ലെ​ന്നും എ​ല്ലാ​വ​ർ​ക്കും കി​ട​ക്ക ന​ൽ​കു​മെ​ന്ന മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം ന​ട​പ്പാ​യ​തോ​ടെ വി​വി​ധ വാ​ർ​ഡു​ക​ളു​ടെ വ​രാ​ന്ത​യി​ൽ​നി​ന്ന് രോ​ഗി​ക​ളൊ​ഴി​ഞ്ഞു.

വാ​ർ​ഡി​ലെ കി​ട​ക്ക​ക​ളു​ടെ ക്ഷാ​മം മൂ​ലം ഒ​രു രോ​ഗി കി​ട​ക്കു​ന്ന ക​ട്ടി​ലി​ന്‍റെ അ​ടി​യി​ലും രോ​ഗി​ക​ളെ കി​ട​ത്തി​യി​രു​ന്ന​തും നി​ർ​ത്തി. നി​ല​വി​ൽ വാ​ർ​ഡി​ലു​ള്ള ക​ട്ടി​ലു​ക​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ചു​ള്ള രോ​ഗി​ക​ളും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​രും മാ​ത്ര​മേ​യു​ള്ളൂ.

ഇ​തോ​ടെ വാ​ർ​ഡു​ക​ളി​ലെ തി​ര​ക്കൊ​ഴി​ഞ്ഞു. മെ​ഡി​ക്ക​ൽ വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ തി​ര​ക്ക് മൂ​ലം രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും വ​ലി​യ ദു​രി​ത​മാ​ണ് നേ​രി​ട്ടി​രു​ന്ന​ത്. ഇ​തി​നാ​ണ് ഇ​പ്പോ​ൾ അ​റു​തി​യാ​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment