ഇരിട്ടി: ഇരിട്ടി-കൂട്ടുപുഴ അന്തർസംസ്ഥാന പാതയിലെ 32-ാം മൈലിൽ പാർസൽ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ പാർസൽ ലോറി തലകീഴായി റോഡിലേക്ക് മറിഞ്ഞതോടെ അന്തർസംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ ഇന്നോവ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
അപകടത്തിൽപ്പെട്ട യാത്രക്കാരെ നിസാര പരിക്കുകളോടെ ഇരിട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തെ തുടർന്ന് ദീർഘനേരം വാഹനങ്ങളുടെ നീണ്ടനിരയും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
