ഡ്രൈ​വ​ർ​ക്ക് 53,350 രൂ​പ ശ​മ്പ​ളം; ഏ​റ്റ​വും മി​ക​ച്ച ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് എ​ന്ന് അ​ങ്കു​ർ വ​രി​കൂ, വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​പോ​സ്റ്റ്

ഫി​ൻ​ഫ്ലു​വ​ൻ​സ​റും ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റു​മാ​യ അ​ങ്കു​ർ വ​രി​കൂ ത​ന്‍റെ ഡ്രൈ​വ​ർ​ക്ക് മാ​സം 53,350 രൂ​പ ശ​മ്പ​ളം ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ച് പ​ങ്കു​വെ​ച്ച ലി​ങ്ക്ഡ്ഇ​ൻ പോ​സ്റ്റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. 13 വ​ർ​ഷ​മാ​യി ത​ങ്ങ​ളോ​ടൊ​പ്പം ജോ​ലി ചെ​യ്യു​ന്ന ദ​യാ​ന​ന്ദ് എ​ന്ന ഡ്രൈ​വ​ർ താ​ൻ ജീ​വി​ത​ത്തി​ൽ ന​ട​ത്തി​യ ഏ​റ്റ​വും മി​ക​ച്ച നി​ക്ഷേ​പ​ങ്ങ​ളി​ൽ ഒ​ന്നാ​ണെ​ന്ന് അ​ങ്കു​ർ വ​രി​കൂ കു​റി​ച്ചു. ശ​മ്പ​ള​ത്തി​ന് പു​റ​മെ ദ​യാ​ന​ന്ദി​ന്‍റെ കു​ടും​ബ​ത്തി​ന് ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ്, ഒ​രു മാ​സ​ത്തെ ശ​മ്പ​ളം ദീ​പാ​വ​ലി ബോ​ണ​സ്, ഒ​രു സ്‌​കൂ​ട്ടി എ​ന്നി​വ​യും ന​ൽ​കു​ന്നു​ണ്ട്.

13 വ​ർ​ഷം മു​ൻ​പ് 15,000 രൂ​പ ശ​മ്പ​ള​ത്തി​ൽ ത​ങ്ങ​ളു​ടെ കൂ​ടെ കൂ​ടി​യ ദ​യാ​ന​ന്ദി​നെ ത​ങ്ങ​ൾ ക​ൺ അ​ട​ച്ച് വി​ശ്വ​സി​ക്കു​ന്നു​വെ​ന്ന് അ​ങ്കു​ർ പ​റ​യു​ന്നു. മ​ക്ക​ളെ ക്ലാ​സു​ക​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന​തും, വീ​ടി​ന്‍റെ ഡ്യൂ​പ്ലി​ക്കേ​റ്റ് താ​ക്കോ​ൽ സൂ​ക്ഷി​ക്കു​ന്ന​തും, പ്ര​ധാ​ന​പ്പെ​ട്ട വീ​ട്ടു കാ​ര്യ​ങ്ങ​ൾ നോ​ക്കു​ന്ന​തു​മെ​ല്ലാം അ​ദ്ദേ​ഹ​മാ​ണ്. കു​ടും​ബാം​ഗ​ങ്ങ​ളെ സ്വ​ന്തം ആ​ളു​ക​ളെ​പ്പോ​ലെ കാ​ണു​ന്ന അ​ദ്ദേ​ഹം പു​ല​ർ​ച്ചെ 4:30ന് ​ഉ​ണ​ർ​ന്ന് കൃ​ത്യ​നി​ഷ്ഠ​യോ​ടെ​യും അ​ച്ച​ട​ക്ക​ത്തോ​ടെ​യു​മാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ന്നും അ​ങ്കു​ർ വ​രി​കൂ കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ന​സ്സ​മാ​ധാ​ന​വും സ​മ​യ​വും ലാ​ഭി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന അ​ദ്ധ്വാ​നി​ക​ളാ​യ മ​നു​ഷ്യ​രോ​ട് പ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഉ​ദാ​ര​മ​ന​സ്ക​ത കാ​ണി​ക്ക​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം പോ​സ്റ്റി​ലൂ​ടെ ഉ​പ​ദേ​ശി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​പോ​സ്റ്റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​ട്ടു​ണ്ട്. ദ​യാ​ന​ന്ദി​ന്‍റെ വി​ശ്വ​സ്ത​ത​യെ​യും ക​ഠി​നാ​ധ്വാ​ന​ത്തെ​യും അ​ർ​ഹി​ക്കു​ന്ന രീ​തി​യി​ൽ സാ​മ്പ​ത്തി​ക​മാ​യി അം​ഗീ​ക​രി​ച്ച വ​രി​കൂ​വി​നെ ഒ​രു വി​ഭാ​ഗം പ്ര​ശം​സി​ച്ചു.

അ​തേ​സ​മ​യം, പോ​സ്റ്റി​നെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി. 13 വ​ർ​ഷ​ത്തെ അ​ർ​പ്പി​ത​മാ​യ സേ​വ​ന​ത്തി​നും വി​ശ്വ​സ്ത​ത​യ്ക്കും ശേ​ഷം 53,300 രൂ​പ ന​ൽ​കു​ന്ന​ത് വ​ലി​യ ‘ഉ​ദാ​ര​മ​ന​സ്‌​ക​ത’ ഒ​ന്നു​മ​ല്ലെ​ന്നും അ​ദ്ദേ​ഹം അ​തി​ലും കൂ​ടു​ത​ൽ അ​ർ​ഹി​ക്കു​ന്നു​ണ്ടെ​ന്നും ചി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടി.

 

Related posts

Leave a Comment