മാ​സ​പ്പ​ടി​ക്കേ​സിൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യും​മു​ൻ​പ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം നടത്തിയേക്കും; പി​ണ​റാ​യി​ക്കെ​തി​രെ കൈ​ക്കൂ​ലി​കേ​സ് നി​ല​നി​ൽ​ക്കു​മെ​ന്ന് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലിന്‍റെ നി​യ​മോ​പ​ദേ​ശം

കൊ​ച്ചി: മാ​സ​പ്പ​ടി​ക്കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ പേ​രി​ൽ കൈ​ക്കൂ​ലി​ക്കു​റ്റ​മ​ട​ക്കം നി​ല​നി​ൽ​ക്കു​മെ​ന്ന് നി​യ​മോ​പ​ദേ​ശം. അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ ജാ​ജു ബാ​ബു സ​ർ​ക്കാ​രി​ന് കൈ​മാ​റി​യ നി​യ​മോ​പ​ദേ​ശ​ത്തി​ലാ​ണ് ഈ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്‌. പ്രോ​സി​ക്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടി. ​ആ​സ​ഫ​ലി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​സു​പ്ര​ധാ​ന നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്.

അ​ഴി​മ​തി ത​ട​യ​ൽ നി​യ​മ​ത്തി​ലെ വ​കു​പ്പ് 7 പ്ര​കാ​ര​മു​ള്ള കൈ​ക്കൂ​ലി​ക്കു​റ്റ​വും, വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ച​തി​ന് ചു​മ​ത്തു​ന്ന വ​കു​പ്പ് 13 (1) ബി ​പ്ര​കാ​ര​മു​ള്ള കു​റ്റ​വും നി​ല​നി​ൽ​ക്കു​മെ​ന്നാ​ണ് നി​യ​മോ​പ​ദേ​ശ​ത്തി​ലു​ള്ള​ത്. ഇ​ല്ലാ​ത്ത സേ​വ​ന​ത്തി​ന് മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ ടി. ​വീ​ണ​യ്ക്ക് സി​എം​ആ​ർ​എ​ൽ പ​ണം ന​ൽ​കി​യ​തി​ലൂ​ടെ മൂ​ന്നാം ക​ക്ഷി​യി​ലൂ​ടെ പ​ണം കൈ​പ്പ​റ്റി​യ​തി​നു ചു​മ​ത്തു​ന്ന വ​കു​പ്പ് 7(2)-ഉം ​ബാ​ധ​ക​മാ​കും.

പ​ണം ന​ൽ​കി​യെ​ന്ന് സി​എം​ആ​ർ​എ​ൽ എം​ഡി​യും ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ഡി​ക്ക് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ന്‍ററിം സെ​റ്റി​ൽ​മെ​ന്റ് ബോ​ർ​ഡി​ന്‍റെ റി​പ്പോ​ർ​ട്ടി​ലും ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ണെ​ന്നും നി​യ​മോ​പ​ദേ​ശ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഈ ​കേ​സി​ൽ മ​റി​ച്ച് തെ​ളി​യി​ക്കാ​നു​ള്ള ബാ​ധ്യ​ത പ്ര​തി​ക്കാ​യി​രി​ക്കും. കൂ​ടാ​തെ വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്ത് കൈ​വ​ശം വെ​ച്ച​തി​ന് വീ​ണ​യു​ടെ ഭ​ർ​ത്താ​വും മു​ൻ മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് റി​യാ​സി​ന്റെ പേ​രി​ലും വ​കു​പ്പ് 13 (1) ബി ​ബാ​ധ​ക​മാ​കു​മെ​ന്നും നി​യ​മോ​പ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

ഈ ​വ​കു​പ്പു​ക​ൾ പ്ര​കാ​രം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യും​മു​ൻ​പ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്താ​നാ​യി​രി​ക്കും സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ക. വി​ജി​ല​ൻ​സ് കേ​സി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യും​മു​ൻ​പ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ല​ളി​ത​കു​മാ​രി കേ​സി​ൽ സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണെ​ന്നും നി​യ​മോ​പ​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment