യിച്ചാൽ മാത്രം പോര, താലികെട്ടി എന്നെ നീ കൂടെകൂട്ടണം; അമ്പതുകാരിയായ നൃത്താധ്യാപികയുടെ ആവശ്യം ഒടുവിൽ കൊലപാതകത്തിലേക്ക്…
ചെറുതുരുത്തി: തൃശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. നൃത്താധ്യാപികയായ മലപ്പുറം സ്വദേശി ധനലക്ഷ്മി ആണ് കൊല്ലപ്പെട്ടത്.
മലപ്പുറം സ്വദേശി വിഗീഷ് ആണ് സംഭവത്തിന് ശേഷം തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇരുവരും തമ്മിൽ ധനലക്ഷ്മിയും വിഗീഷും ഏറെ നാളായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരും ചെറുതുരുത്തിയിലെ ഹന്ന റസിഡൻസിയിൽ മുറിയെടുത്തത്.
തുടർന്ന് 55കാരി ധനലക്ഷ്മി തന്നെ വിവാഹം കഴിക്കണമെന്ന് വിഗീഷിനോട് ആവശ്യപ്പെട്ടു. വിഗീഷ് വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. പിന്നാലെ ധനലക്ഷ്മിയെ വിഗീഷ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പിന്നാലെ മുറി അടച്ച് കടന്നു കളഞ്ഞ വിഗീഷ് മലപ്പുറത്തെത്തി സഹോദരിയോട് കൊലപാതക വിവരം വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെയാണ് തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.
