നി​യ​മ​ത്തി​നു മു​ൻ​പി​ൽ കൊ​ണ്ടു​വ​രും; ഡീ​പ്പ് ഫെ​യ്ക്കു​ക​ൾ​ക്കെ​തി​രേ മൃ​ണാ​ൾ ഠാ​ക്കൂ​ർ

ഡീ​പ്പ് ഫേ​ക്ക് വീ​ഡി​യോ സൃ​ഷ്ടി​ക്കു​ന്ന​വ​രോ​ടു രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് ബി ​ടൗ​ൺ താ​രം മൃ​ണാ​ൾ ഠാ​ക്കു​ർ. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ​ള​ർ​ച്ച സി​നി​മ​യ്ക്കും ക​ലാ​കാ​ര​ന്മാ​ർ​ക്കും ഗു​ണ​ക​ര​മാ​കു​ന്പോ​ൾ​ത​ന്നെ ഭീ​ഷ​ണി​യാ​യും മാ​റു​ക​യാ​ണ്. അ​ടു​ത്ത​കാ​ല​ത്താ​യി ബോ​ളി​വു​ഡ് താ​ര​ങ്ങ​ളെ​യും ച​ല​ച്ചി​ത്ര​ലോ​ക​ത്തെ പ്ര​മു​ഖ​രെ​യും ഒ​രു​പോ​ലെ അ​സ്വ​സ്ഥ​രാ​ക്കു​ന്ന നി​ര​വ​ധി എ​ഐ നി​ർ​മി​ത വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും പ്ര​ച​രി​ച്ചി​രു​ന്നു.

നി​ർ​മി​ത ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ വ്യാ​ജ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും നി​ർ​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കി. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളാ​യ എ​ക്സി​ലൂ​ടെ​യും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യു​മാ​ണ് താ​രം ത​ന്‍റെ വി​യോ​ജി​പ്പ് പ​ര​സ്യ​മാ​ക്കി​യ​ത്. ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ നി​ർ​മി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മൃ​ണാ​ൾ ഓ​ർ​മി​പ്പി​ച്ചു. നി​ല​വി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ദൃ​ശ്യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​വ​ർ​ക്കും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കും ഇ​തൊ​രു മു​ന്ന​റി​യി​പ്പാ​ണെ​ന്നും, ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ വ​ലി​യ നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും താ​രം തു​റ​ന്ന​ടി​ച്ചു.

മൃ​ണാ​ൾ ഠാ​ക്കൂ​ർ മാ​ത്ര​മ​ല്ല, അ​ടു​ത്ത​കാ​ല​ത്താ​യി ര​ശ്മി​ക മ​ന്ദാ​ന, ക​ത്രീ​ന കൈ​ഫ്, ര​ൺ​വീ​ർ സിം​ഗ്, ആ​ലി​യ ഭ​ട്ട് തു​ട​ങ്ങി​യ നി​ര​വ​ധി മു​ൻ​നി​ര താ​ര​ങ്ങ​ളും ഇ​ത്ത​രം ഡി​ജി​റ്റ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഇ​ര​യാ​യി​ട്ടു​ണ്ട്. മു​ൻ​പ് ര​ശ്മി​ക​യു​ടെ വ്യാ​ജ വീ​ഡി​യോ വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ച​പ്പോ​ൾ, സി​നി​മ മേ​ഖ​ല​യി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ ഇ​തി​നെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്തി​യി​രു​ന്നു. താ​ര​ങ്ങ​ളു​ടെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​യും, തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ സ​മൂ​ഹ​ത്തി​ൽ പ്ര​ച​രി​പ്പി​ക്കാ​നു​ള്ള ആ​യു​ധ​മാ​യും സാ​ങ്കേ​തി​ക​വി​ദ്യ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്ന​ത് താ​ര​ങ്ങ​ളി​ൽ വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment