ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ വീ​ട്ടി​ൽ സ​ഹാ​യി​യാ​യി ക​യ​റി​ക്കൂ​ടി വി​ശ്വാ​സ്യ​ത പി​ടി​ച്ച് പ​റ്റി: ര​ണ്ട​ര പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല അ​ടി​ച്ചു​മാ​റ്റി​യ യു​വ​തി പി​ടി​യി​ൽ

ക​ണ്ണൂ​ർ: ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് ര​ണ്ട​ര പ​വ​ന്‍റെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന മു​ഖ്യ​പ്ര​തി​യാ​യ യു​വ​തി പി​ടി​യി​ൽ. ചൊ​വ്വ ആ​റ്റ​ട​പ്പ സ്വ​ദേ​ശി​നി എം.​കെ. സ​വി​ത​യെ​യാ​ണ് (48) ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് പ​യ്യ​ന്നൂ​രി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്.

താ​ഴെ ചൊ​വ്വ കീ​ഴു​ത്ത​ള്ളി​യി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ൽ ഭാ​ര്യാ​ഭ​ർ​ത്താ​ക്ക​ന്മാ​രാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് സ​വി​ത​യും കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ഷി​നേ​ഷും വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​ന്നി​രു​ന്ന​ത്.

വ​യോ​ധി​ക​യ്ക്ക് സ​ഹാ​യ​ത്തി​നെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​വ​ര്‍ വീ​ട്ടി​ല്‍ അ​ടു​പ്പം സ്ഥാ​പി​ച്ച​ത്. സം​ഭ​വ​ദി​വ​സം വീ​ട്ടു​ട​മ​സ്ഥ​യും സ​വി​ത​യും പു​റ​ത്തു​പോ​യ സ​മ​യം നോ​ക്കി, സ​വി​ത​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഷി​നേ​ഷ് (52) മേ​ശ​വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ്ണ​മാ​ല ക​വ​രു​ക​യാ​യി​രു​ന്നു.

മോ​ഷ​ണ​ത്തി​ന് ശേ​ഷം ഇ​രു​വ​രും ചേ​ർ​ന്ന് ഈ ​മാ​ല ക​ണ്ണൂ​രി​ലെ ജ്വ​ല്ല​റി​യി​ൽ വി​റ്റ് പ​ണ​മാ​ക്കി മാ​റ്റി. തു​ട​ക്ക​ത്തി​ൽ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ത​നി​ക്കൊ​ന്നും അ​റി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​വി​ത ഉ​റ​ച്ചു​നി​ന്ന​ത്. എ​ന്നാ​ൽ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യ​തോ​ടെ ഇ​വ​ർ നാ​ടു​വി​ടു​ക​യാ​യി​രു​ന്നു.

കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ ഷി​നേ​ഷി​നെ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു വെ​ച്ച് ടൗ​ൺ പോ​ലീ​സ് നേ​ര​ത്തെ ത​ന്നെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​യ്യ​ന്നൂ​രി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന സ​വി​ത​യെ അ​ന്വേ​ഷ​ണ സം​ഘം വ​ള​ഞ്ഞ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ സ​വി​ത​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment