തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ, കന്യാകുമാരി തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ആലപ്പുഴ ജില്ലയിലെ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയുള്ള തീരങ്ങളിൽ ഇന്ന് വൈകിട്ട് 5.30 വരെ 1.1 മുതൽ 1.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.4 മുതൽ 1.6 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ അനുഭവപ്പെടാനും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ പ്രാദേശിക ഭരണകൂടത്തിന്റെയും ദുരന്തനിവാരണ അധികൃതരുടെയും നിർദേശങ്ങൾ കർശനമായി പാലിച്ച് ആവശ്യമെങ്കിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും നിർദേശമുണ്ട്.
ഈ സാഹചര്യത്തിൽ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലിറക്കരുതെന്നും, ഉയർന്ന തിരമാലകൾ നിലനിൽക്കുന്ന സമയത്ത് മത്സ്യബന്ധന യാനങ്ങൾ കടലിലിറക്കുകയോ കരയ്ക്കടുപ്പിക്കുകയോ ചെയ്യുന്നത് അപകടകരമാണെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള എല്ലാ വിനോദപ്രവർത്തനങ്ങളും പൂർണമായും ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടുകയും, പരസ്പരം മതിയായ അകലം പാലിച്ച് നിർത്തുകയും വേണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
തീരശോഷണത്തിനും കടലാക്രമണത്തിനും സാധ്യത നിലനിൽക്കുന്നതിനാൽ തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത തുടരണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ, കന്യാകുമാരി തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ആലപ്പുഴ ജില്ലയിലെ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയുള്ള തീരങ്ങളിൽ ഇന്ന് വൈകിട്ട് 5.30 വരെ 1.1 മുതൽ 1.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.4 മുതൽ 1.6 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ അനുഭവപ്പെടാനും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ പ്രാദേശിക ഭരണകൂടത്തിന്റെയും ദുരന്തനിവാരണ അധികൃതരുടെയും നിർദേശങ്ങൾ കർശനമായി പാലിച്ച് ആവശ്യമെങ്കിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും നിർദേശമുണ്ട്.
ഈ സാഹചര്യത്തിൽ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലിറക്കരുതെന്നും, ഉയർന്ന തിരമാലകൾ നിലനിൽക്കുന്ന സമയത്ത് മത്സ്യബന്ധന യാനങ്ങൾ കടലിലിറക്കുകയോ കരയ്ക്കടുപ്പിക്കുകയോ ചെയ്യുന്നത് അപകടകരമാണെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള എല്ലാ വിനോദപ്രവർത്തനങ്ങളും പൂർണമായും ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടുകയും, പരസ്പരം മതിയായ അകലം പാലിച്ച് നിർത്തുകയും വേണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
തീരശോഷണത്തിനും കടലാക്രമണത്തിനും സാധ്യത നിലനിൽക്കുന്നതിനാൽ തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത തുടരണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.