‘കേരളത്തിന്‍റെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, സം​സ്ഥാ​ന​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്കും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും പ​ര​മ​പ്രാ​ധാ​ന്യം ന​ൽ​കും’; മുല്ലപ്പെരിയാർ വിഷയത്തിൽ എം.എം. മണി

ഉ​ടു​മ്പ​ൻ​ചോ​ല: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തു​മെ​ന്ന ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ​മ​ന്ത്രി എം.​എം. മ​ണി. നി​ല​വി​ലു​ള്ള ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്താ​ൻ കേ​ര​ളം ഒ​രി​ക്ക​ലും അ​നു​മ​തി ന​ൽ​കി​ല്ലെ​ന്നും ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ തീ​രു​മാ​നം എ​ടു​ത്ത് അ​വി​ടെ വ​യ്ക്കാ​നേ സാ​ധി​ക്കൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​മി​ഴ്നാ​ടി​ന് നി​ല​വി​ൽ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​ള​വി​ൽ വെ​ള്ളം ന​ൽ​കാ​ൻ കേ​ര​ളം ത​യ്യാ​റാ​ണെ​ങ്കി​ലും സം​സ്ഥാ​ന​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്കും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും പ​ര​മ​പ്രാ​ധാ​ന്യം ന​ൽ​കു​മെ​ന്നും എം.​എം. മ​ണി വ്യ​ക്ത​മാ​ക്കി.

ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്ന് താ​ലൂ​ക്കു​ക​ൾ ത​മി​ഴ്നാ​ടി​ന് വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളെ​യും അ​ദ്ദേ​ഹം ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ചു. ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​വ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment