പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു; ഇ​രു​പ​തു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ഗു​വാ​ഹ​ത്തി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ മൂ​ന്ന് യു​വാ​ക്ക​ളെ ആ​സാം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ മൂ​ന്നി​ന് ന​ട​ന്ന സം​ഭ​വ​ത്തി​ൽ ആ​സാ​മി​ലെ ക​ച്ചാ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള അ​മ്ജ​ദ് ഹു​സൈ​ൻ ല​സ്ക​ർ (20), സ​ദ്ദാം ഹു​സൈ​ൻ ല​സ്ക​ർ (23), റി​ങ്കു ദാ​സ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ മൂ​ന്നി​ന് പു​ല​ർ​ച്ചെ 2.30ഓ​ടെ പെ​ൺ​കു​ട്ടി​ക​ൾ ധോ​ലൈ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ത​ങ്ങ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നും പെ​ൺ​കു​ട്ടി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ആ​ദ്യം പീ​ഡ​ശ്ര​മം ന​ട​ന്നു​വെ​ന്നാ​ണ് മൊ​ഴി ന​ൽ​കി​യ​ത്.

തു​ട​ർ​ന്ന വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി ക​ണ്ടെ​ത്തി. പ്രാ​ഥ​മി​ക നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment