കാസർഗോഡ്: മദ്യലഹരിയിൽ കാർ ഓടിച്ച സംഭവത്തിൽ പ്രമുഖ യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്നറിയപ്പെടുന്ന എസ്.ആർ. ധന്യയുടെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. മൂന്ന് മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഇതിനുപുറമെ, മോട്ടോർ വാഹന വകുപ്പ് നടത്തുന്ന മൂന്ന് ദിവസത്തെ നിർബന്ധിത പരിശീലന ക്ലാസിലും ഇവർ പങ്കെടുക്കണം.
കഴിഞ്ഞ മാസമാണ് നാഷണൽ ഹൈവേ 66-ൽ ധന്യയ്ക്കെതിരെ പോലീസ് കേസെടുത്തത്. ദേശീയപാതയുടെ നടുവിലായി കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട് പൊലീസ് എത്തിയെങ്കിലും, ഇവരുടെ വാഹനം പെട്ടെന്ന് അമിതവേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ പിന്തുടർന്ന് ബന്ദിയോടുള്ള ഭഗവതി നഗറിൽ വെച്ചാണ് ഇവരെ തടഞ്ഞുനിർത്തിയത്.
തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇവർ മദ്യം കഴിച്ചിരുന്നതായി സ്ഥിരീകരിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ ബിയർ കുടിച്ചിരുന്നതായി ധന്യയും സമ്മതിച്ചിരുന്നു.
ബിയർ കഴിച്ചിരുന്നു സാർ; മദ്യപിച്ച് വാഹനം ഓടിച്ച കേസിൽ യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് റദ്ദാക്കി