ലോകത്തിലെ ഏറ്റവും നീളമുള്ള മുടി: ഗിന്നസ് ലോക റിക്കാർഡ് സ്വന്തമാക്കി ഉത്തരാഖണ്ഡ് സ്വദേശിനി!

ഏ​റ്റ​വും നീ​ള​മു​ള്ള മു​ടി​യു​ള്ള വ​നി​ത​യ്ക്കു​ള്ള ഗി​ന്ന​സ് ലോ​ക റി​ക്കാ​ർ​ഡ് നേ​ടി ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി​നി​യാ​യ രേ​ണു ധ​രി​യാ​ൽ

271.50 സെ​ന്‍റീമീറ്റർ (8 അ​ടി 10 ഇ​ഞ്ച്) നീ​ള​മു​ള്ള മു​ടി​യ​ള​ന്നാ​ണ് രേ​ണു മു​ൻ റെ​ക്കോ​ർ​ഡ് ഉ​ട​മ​യാ​യ ഉ​ക്രെ​യ്ൻ​കാ​രി അ​ലി​യ നാ​സി​റോ​വ​യെ (257.33 സെ​ന്റീ​മീ​റ്റ​ർ) മ​റി​ക​ട​ന്ന് ഈ ​അ​പൂ​ർ​വ്വ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

2015 മു​ത​ൽ മു​ടി വെ​ട്ടാ​തെ വ​ള​ർ​ത്താ​ൻ തു​ട​ങ്ങി​യ രേ​ണു, ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വു​മാ​ണ് നീ​ള​മു​ള്ള മു​ടി പ​രി​പാ​ലി​ക്കാ​ൻ ത​നി​ക്ക് പ്ര​ചോ​ദ​ന​മാ​യ​തെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു.

രാ​സ​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് പ​ക​രം ത​നി​യെ ത​യ്യാ​റാ​ക്കു​ന്ന എ​ണ്ണ​ക​ളും പ്ര​കൃ​തി​ദ​ത്ത ഷാം​പൂ​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത്ര​യും നീ​ള​മു​ള്ള മു​ടി താ​ൻ സം​ര​ക്ഷി​ച്ചു പോ​രു​ന്ന​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

യൂ​ട്യൂ​ബ​റാ​യ രേ​ണു, ത​ന്‍റെ ഈ ​വ​ലി​യ നേ​ട്ട​ത്തി​ലൂ​ടെ സ്വ​ന്തം നാ​ടി​നും രാ​ജ്യ​ത്തി​നും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ശ്ര​ദ്ധ നേ​ടി​ക്കൊ​ടു​ക്കാ​ൻ സാ​ധി​ച്ച​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ്.

 

 

 

Related posts

Leave a Comment