ഏറ്റവും നീളമുള്ള മുടിയുള്ള വനിതയ്ക്കുള്ള ഗിന്നസ് ലോക റിക്കാർഡ് നേടി ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഉത്തരാഖണ്ഡ് സ്വദേശിനിയായ രേണു ധരിയാൽ
271.50 സെന്റീമീറ്റർ (8 അടി 10 ഇഞ്ച്) നീളമുള്ള മുടിയളന്നാണ് രേണു മുൻ റെക്കോർഡ് ഉടമയായ ഉക്രെയ്ൻകാരി അലിയ നാസിറോവയെ (257.33 സെന്റീമീറ്റർ) മറികടന്ന് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്.
2015 മുതൽ മുടി വെട്ടാതെ വളർത്താൻ തുടങ്ങിയ രേണു, ഇന്ത്യൻ പാരമ്പര്യവും സംസ്കാരവുമാണ് നീളമുള്ള മുടി പരിപാലിക്കാൻ തനിക്ക് പ്രചോദനമായതെന്ന് വ്യക്തമാക്കുന്നു.
രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾക്ക് പകരം തനിയെ തയ്യാറാക്കുന്ന എണ്ണകളും പ്രകൃതിദത്ത ഷാംപൂകളും ഉപയോഗിച്ചാണ് ഇത്രയും നീളമുള്ള മുടി താൻ സംരക്ഷിച്ചു പോരുന്നതെന്ന് ഇവർ പറയുന്നു.
യൂട്യൂബറായ രേണു, തന്റെ ഈ വലിയ നേട്ടത്തിലൂടെ സ്വന്തം നാടിനും രാജ്യത്തിനും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിക്കൊടുക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്.
