25-ാം വ​യ​സി​ൽ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് ഇം​ഗ്ല​ണ്ട് താ​രം

ല​ണ്ട​ൻ: തു​ട​ർ​ച്ച​യാ​യ പ​രി​ക്കു​ക​ളെ തു​ട​ർ​ന്ന് ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് താ​രം ജോ​ൺ ടേ​ണ​ർ വി​ര​മി​ച്ചു. ത​ന്‍റെ 25-ാം വ​യ​സി​ലാ​ണ് താ​രം വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്. 2024-ൽ ​വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ ര​ണ്ട് ‌ടി20, ​ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച​തി​നു പി​ന്നാ​ലെ താ​ര​ത്തി​ന് ടീ​മി​ൽ​നി​ന്നു പു​റ​ത്തു​പോ​കേ​ണ്ടി വ​ന്നി​രു​ന്നു.

അ​തി​നു​ശേ​ഷ​വും പ​രി​ക്കു​ക​ൾ വേ​ട്ട​യാ​ടി​യ​തോ​ടെ ക്രി​ക്ക​റ്റ് തു​ട​ർ​ന്നു​പോ​കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ജ​നി​ച്ച ടേ​ണ​ർ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ ന​ട​ത്തി​യ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇം​ഗ്ല​ണ്ട് ദേ​ശീ​യ ടീ​മി​ലേ​ക്കു​ള്ള വ​ഴി തു​റ​ന്ന​ത്. 2025 ജൂ​ണി​നു ശേ​ഷം താ​രം ഒ​രു ഫോ​ർ​മാ​റ്റി​ലും ക​ളി​ച്ചി​ട്ടി​ല്ല.

2025ൽ ​ആ​ഭ്യ​ന്ത​ര ടി20 ​മ​ത്സ​ര​ത്തി​ലാ​ണ് ഒ​ടു​വി​ൽ ഇ​റ​ങ്ങി​യ​ത്. വി​വി​ധ ഫോ​ർ​മാ​റ്റു​ക​ളി​ൽ 53 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ടേ​ണ​ർ 97 വി​ക്ക​റ്റു​ക​ളാ​ണ് ആ​കെ നേ​ടി​യ​ത്. 2021 ൽ ​റോ​യ​ൽ ല​ണ്ട​ൻ ക​പ്പി​ൽ അ​ര​ങ്ങേ​റി​യ താ​രം മു​ൻ ഇം​ഗ്ല​ണ്ട് ക്യാ​പ്റ്റ​ൻ അ​ലി​സ്റ്റ​ർ കു​ക്കി​ന്‍റെ വി​ക്ക​റ്റ് വീ​ഴ്ത്തി​യാ​ണു തു​ട​ങ്ങി​യ​ത്. ആ​റ് കൗ​ണ്ടി മ​ത്സ​ര​ങ്ങ​ളി​ൽ 16 വി​ക്ക​റ്റു​ക​ളു​മാ​യി തി​ള​ങ്ങി​യ​തോ​ടെ ഇം​ഗ്ല​ണ്ട് ടീ​മി​ലേ​ക്കു​ള്ള വ​ഴി തു​റ​ന്നു.

Related posts

Leave a Comment