വി​ദ​ർ​ശ​യു​ടെ ഉ​ന്നം ച​രി​ത്ര​ത്തി​ലേ​ക്ക്

ത​മ്പ​ല​മ​ണ്ണ​യി​ലെ കൊ​ച്ചു​ഗ്രാ​മ​ത്തി​ൽ നി​ന്ന് ജ​പ്പാ​നി​ലെ ഏ​ഷ്യ​ൻ ഗെ​യിം​സ് വേ​ദി​യി​ലേ​ക്ക്. അ​വി​ടെ ഇ​ന്ത്യ​യു​ടെ കു​പ്പാ​യ​മ​ണി​ഞ്ഞ് ല​ക്ഷ്യ​ത്തി​ലേ​ക്ക് ഉ​ന്നം​പി​ടി​ച്ച​പ്പോ​ൾ ച​രി​ത്ര​ത്തി​ലേ​ക്കു പ​തി​ഞ്ഞ​ത് തി​രു​വ​മ്പാ​ടി​യു​ടെ പേ​രും. വ​നി​ത​ക​ളു​ടെ പ​ത്ത് മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ ടീം ​ഇ​ന​ത്തി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ വി​ദ​ർ​ശ കെ. ​വി​നോ​ദ്, ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഷൂ​ട്ടിം​ഗി​ൽ മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​യി. വി​ദ​ർ​ശ, ഇ​ള​വേ​നി​ല്‍ വാ​ള​റി​വേ​ന്‍, സോ​നം മ​സ്ക​ർ എ​ന്നി​വ​ര​ട​ങ്ങി​യ ഇ​ന്ത്യ​ൻ സം​ഘ​മാ​ണ് വെ​ള്ളി നേ​ടി​യ​ത്.

1898 പോ​യി​ന്‍റു​മാ​യി ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ചൈ​ന സ്വ​ർ​ണ​വും ജ​പ്പാ​ൻ വെ​ങ്ക​ല​വും നേ​ടി. ഈ ​വെ​ള്ളി​യാ​ണ് 2026 ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ മെ​ഡ​ലും. ക​ന്നി ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ത​ന്നെ മെ​ഡ​ൽ നേ​ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് 27-കാ​രി​യാ​യ വി​ദ​ർ​ശ. കു​ടും​ബ​ത്തി​ന്‍റെ​യും പ​രി​ശീ​ല​ക​രു​ടെ​യും ഭ​ർ​ത്താ​വി​ന്‍റെ​യും പി​ന്തു​ണ​യാ​ണ് ഈ ​നേ​ട്ട​ത്തി​നു പി​ന്നി​ലെ​ന്നു താ​രം പ്ര​തി​ക​രി​ച്ചു.

വെ​ള്ളി മെ​ഡ​ൽ നേ​ട്ടം അ​ടു​ത്ത മ​ത്സ​ര​ത്തി​നു​ള്ള ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ച​താ​യും വി​ദ​ർ​ശ പ​റ​ഞ്ഞു. 50 മീ​റ്റ​ർ റൈ​ഫി​ൾ ത്രീ ​പൊ​സി​ഷ​നി​ലാ​ണ് ഇ​നി മ​ത്സ​രി​ക്കാ​നു​ള്ള​ത്. 26-നാ​ണ് മ​ത്സ​രം. 2018ൽ ​കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് എ​ൻ​സി​സി ട്ര​യ​ൽ​സി​ലൂ​ടെ​യാ​ണ് വി​ദ​ർ​ശ ആ​ദ്യ​മാ​യി റൈ​ഫി​ൾ കൈ​യി​ലെ​ടു​ത്ത​ത്. പ്ര​ത്യേ​ക പ​രി​ശീ​ല​ന​മി​ല്ലാ​തെ ട്ര​യ​ൽ​സി​നെ​ത്തി​യ താ​രം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തോ​ടെ ഷൂ​ട്ടിം​ഗി​ന്‍റെ ലോ​ക​ത്തേ​ക്ക് ക​ട​ന്നു. 2019ൽ ​ഷൂ​ട്ടിം​ഗ് പ്രൊ​ഫ​ഷ​നാ​യി സ്വീ​ക​രി​ച്ചു.

എ​ട്ടു വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ലാ​ണ് ഏ​ഷ്യ​ൻ ഗെ​യിം​സ് വേ​ദി​യി​ലെ ച​രി​ത്ര​നേ​ട്ടം. തു​ട​ക്ക​കാ​ല​ത്ത് സ്വ​ന്ത​മാ​യി റൈ​ഫി​ളോ ഷൂ​ട്ടിം​ഗ് ജാ​ക്ക​റ്റോ പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. മ​റ്റു​ള്ള​വ​രു​ടെ റൈ​ഫി​ളു​ക​ളും അ​സോ​സി​യേ​ഷ​ന്‍റെ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ​രി​ശീ​ല​നം. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കി​ട​യി​ലും പ​രി​ശീ​ല​നം തു​ട​ർ​ന്നു. ക​ളി ഉ​പേ​ക്ഷി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ച ഘ​ട്ട​ത്തി​ൽ ഭ​ർ​ത്താ​വും നി​ല​വി​ൽ പ​രി​ശീ​ല​ക​നു​മാ​യ മ​നു എ​സ്. ര​വി​യു​ടെ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും നി​ർ​ണാ​യ​ക​മാ​യി.

പി​ന്നീ​ട് കു​ടും​ബം ബാ​ങ്ക് വാ​യ്പ​യെ​ടു​ത്താ​ണു വി​ദ​ർ​ശ​യ്ക്ക് സ്വ​ന്ത​മാ​യി റൈ​ഫി​ൾ വാ​ങ്ങി​ന​ൽ​കി​യ​ത്. സ്‌​പോ​ർ​ട്‌​സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ഹൈ ​പെ​ർ​ഫോ​മ​ൻ​സ് കോ​ച്ച് മ​നോ​ജ് കു​മാ​റി​ന്‍റെ കീ​ഴി​ലെ പ​രി​ശീ​ല​ന​വും വി​ദ​ർ​ശ​യു​ടെ ക​രി​യ​റി​ൽ വ​ഴി​ത്തി​രി​വാ​യി. ലൈ​റ്റ് വെ​യ്റ്റ് റൈ​ഫി​ളി​ലേ​ക്ക് മാ​റി​യ​തോ​ടെ പ്ര​ക​ട​ന​ത്തി​ൽ മു​ന്നേ​റ്റ​മു​ണ്ടാ​യി.

2024ൽ ​എ​സ്എ​ഐ നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള പ​രി​ശീ​ല​ന​ത്തി​നു​ള്ള അ​വ​സ​ര​വും ല​ഭി​ച്ചു. ഡ​ൽ​ഹി​യി​ലാ​ണ് പ്ര​ധാ​ന പ​രി​ശീ​ല​നം. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ വ​ട്ടി​യൂ​ർ​ക്കാ​വ് ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ലും വി​ദ​ർ​ശ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു​ണ്ട്.

പ്ര​തീ​ഷ് ഉ​ദ​യ​ന്‍

Related posts

Leave a Comment