മ​ക​ൾ​ക്ക് സ​ഹാ​യ​വും തൊ​ട്ട​ടു​ത്ത ദി​വ​സം അ​ന്വേ​ഷ​ണ​വും: ദു​ബാ​യ് മോ​ൾ ജീ​വ​ന​ക്കാ​രു​ടെ ക​രു​ത​ലി​നെ പ്ര​ശം​സി​ച്ച് പ്ര​വാ​സി മ​ല​യാ​ളി

ഷോ​പ്പിം​ഗ് മാ​ളി​നു​ള്ളി​ൽ വീ​ണു പ​രി​ക്കേ​റ്റ അ​ഞ്ചു​വ​യ​സ്സു​കാ​രി​യാ​യ മ​ക​ൾ​ക്ക് ന​ൽ​കി​യ അ​ടി​യ​ന്ത​ര പ​രി​ച​ര​ണ​വും, തൊ​ട്ട​ടു​ത്ത ദി​വ​സം വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച് സു​ഖ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച ദു​ബാ​യ് മോ​ൾ ജീ​വ​ന​ക്കാ​രു​ടെ ന​ട​പ​ടി​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. ദു​ബാ​യി​ൽ താ​മ​സി​ക്കു​ന്ന ര​വി ചൗ​ഹാ​ൻ എ​ന്ന പ്ര​വാ​സി​യാ​ണ് മാ​ൾ ഓ​ഫ് ദി ​എ​മി​റേ​റ്റ്സി​ലെ ജീ​വ​ന​ക്കാ​രി​ൽ നി​ന്ന് ത​നി​ക്കു​ണ്ടാ​യ വേ​റി​ട്ട അ​നു​ഭ​വം പ​ങ്കു​വെ​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

മ​ക​ൾ അ​ധീ​ര​യ്ക്കൊ​പ്പം മാ​ൾ ഓ​ഫ് ദി ​എ​മി​റേ​റ്റ്സി​ൽ എ​സ്‌​ക​ലേ​റ്റ​റി​ന് സ​മീ​പ​ത്തു​കൂ​ടി ന​ട​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം. അ​ബ​ദ്ധ​ത്തി​ൽ കാ​ൽ​വ​ഴു​തി വീ​ണ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ ചെ​റി​യ പോ​റ​ലേ​റ്റു. ഇ​തു​ക​ണ്ട ഉ​ട​ൻ​ത​ന്നെ മാ​ളി​ലെ സെ​ക്യൂ​രി​റ്റി ടീം ​ഓ​ടി​യെ​ത്തു​ക​യും പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി മു​റി​വി​ൽ ബാ​ൻ​ഡേ​ജ് ഇ​ടു​ക​യും ചെ​യ്തു. അ​തോ​ടൊ​പ്പം ക​ര​ഞ്ഞ കു​ട്ടി​യെ ആ​ശ്വ​സി​പ്പി​ക്കാ​നാ​യി അ​വ​ർ മി​ഠാ​യി​യും സ​മ്മാ​നി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി സാ​ധാ​ര​ണ നി​ല​യി​ലാ​യ ശേ​ഷ​മാ​ണ് കു​ടും​ബം ഷോ​പ്പിം​ഗ് പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യ​ത്.

എ​ന്നാ​ൽ കു​ടും​ബ​ത്തെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​ത് തൊ​ട്ട​ടു​ത്ത ദി​വ​സം ല​ഭി​ച്ച ഒ​രു ഫോ​ൺ കോ​ളാ​ണ്. മാ​ൾ ഓ​ഫ് ദി ​എ​മി​റേ​റ്റ്സി​ന്റെ ക​സ്റ്റ​മ​ർ സ​ർ​വീ​സ് വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ഫോ​ണി​ൽ വി​ളി​ച്ച് കു​ട്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യും സു​ഖ​വി​വ​ര​ങ്ങ​ളും അ​ന്വേ​ഷി​ച്ചു. കു​ട്ടി അ​ധീ​ര​യോ​ട് ജീ​വ​ന​ക്കാ​ർ നേ​രി​ട്ട് സം​സാ​രി​ക്കു​ക​യും ചെ​യ്തു. ഇ​ത്ത​രം ഒ​രു ക​രു​ത​ലോ​ടെ​യു​ള്ള സ​മീ​പ​നം തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു​വെ​ന്ന് ര​വി ചൗ​ഹാ​ൻ പ​റ​ഞ്ഞു.

ദു​ബാ​യി​യു​ടെ ആ​ഡം​ബ​ര​ത്തെ​ക്കു​റി​ച്ചും കൂ​റ്റ​ൻ കെ​ട്ടി​ട​ങ്ങ​ളെ​ക്കു​റി​ച്ചും ലോ​കം സം​സാ​രി​ക്കു​മ്പോ​ഴും, ഇ​ത്ത​രം ചെ​റി​യ മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളും ക​രു​ത​ലു​മാ​ണ് ഈ ​ന​ഗ​ര​ത്തെ മ​റ്റു​ള്ള​വ​യി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​തെ​ന്ന് ര​വി ചൗ​ഹാ​ൻ വി​കാ​ര​ഭ​രി​ത​നാ​യി കു​റി​ച്ചു. ദു​ബാ​യി​യോ​ടു​ള്ള സ്നേ​ഹ​വും ബ​ഹു​മാ​ന​വും ഇ​ര​ട്ടി​യാ​ക്കാ​ൻ ഈ ​കൊ​ച്ചു സം​ഭ​വം കാ​ര​ണ​മാ​യെ​ന്നും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ദു​ബാ​യി​ലെ ജീ​വ​ന​ക്കാ​രു​ടെ പ്ര​വൃ​ത്തി​ക്ക് പ്ര​ശം​സ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. “ദു​ബാ​യ് ആ​രെ​യും നി​രാ​ശ​പ്പെ​ടു​ത്തി​ല്ല” എ​ന്നും, “യു.​എ.​ഇ​യി​ലെ സേ​വ​ന നി​ല​വാ​രം ലോ​ക​ത്ത് ത​ന്നെ ഏ​റ്റ​വും മി​ക​ച്ച​താ​ണ്” എ​ന്നും നെ​റ്റി​സ​ൺ​സ് ക​മ​ന്റ് ചെ​യ്തു. സ​മാ​ന​മാ​യ അ​നു​ഭ​വം സൗ​ദി അ​റേ​ബ്യ​യി​ലും ത​നി​ക്കു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് മ​റ്റൊ​രു ഉ​പ​യോ​ക്താ​വ് പ​ങ്കു​വെ​ച്ചു.

 

Related posts

Leave a Comment