സ​വ​ർ​ക്ക​റെ പു​ക​ഴ്ത്തി ചോ​ദ്യാ​വ​ലി; അ​ധ്യാ​പ​ക​ന് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​വ​ർ​ക്ക​റെ പ്ര​കീ​ർ​ത്തി​ക്കു​ന്ന രീ​തി​യി​ൽ വി​വാ​ദ ചോ​ദ്യാ​വ​ലി ത​യാ​റാ​ക്കി​യ അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി. കാ​സ​ർ​ഗോ​ഡ് പ​ള്ള​ത്ത​ടു​ക്ക സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ഗു​രു പ്ര​സാ​ദി​നെ​യാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

കാ​സ​ർ​ഗോ​ഡ് എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഫ്രീ​ഡം ക്വി​സി​ലാ​ണു വി​വാ​ദ ചോ​ദ്യം ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. മ​ഞ്ചേ​ശ്വ​രം, കു​മ്പ​ള, കാ​സ​ർ​ഗോ​ഡ് ഉ​പ​ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ളി​ലേ​ക്ക് ന​ൽ​കി​യ ചോ​ദ്യാ​വ​ലി ഗു​രു പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​യാ​റാ​ക്കി​യ​ത്. കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ന​ട​ന്ന ഈ ​ക്വി​സ് മ​ത്സ​ര​ത്തി​നെ​തി​രെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നു വ​ന്നി​രു​ന്നു.

ബ്രി​ട്ടീ​ഷു​കാ​രി​ൽ നി​ന്നും കൂ​ടു​ത​ൽ ശി​ക്ഷ ല​ഭി​ച്ച സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി ആ​രാ​ണെ​ന്നാ​യി​രു​ന്നു ചോ​ദ്യാ​വ​ലി​യി​ലെ ചോ​ദ്യം. ഇ​തി​ന്‍റെ ഉ​ത്ത​ര സൂ​ചി​ക​യി​ൽ വി.​ഡി. സ​വ​ർ​ക്ക​റു​ടെ പേ​ര് രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് വി​മ​ർ​ശ​ന​ത്തി​നും അ​ധ്യാ​പ​ക​ന്‍റെ സ​സ്പെ​ൻ​ഷ​നും കാ​ര​ണ​മാ​യ​ത്.

Related posts

Leave a Comment