മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യ സം​ഭ​വം: പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ നീ​ക്കം; മു​ഖ്യ​മ​ന്ത്രി നീ​ണ്ട​ക​ര​യി​ലെ​ത്തി

കൊ​ല്ലം: ക​ട​ലി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ കു​ടും​ബ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കാ​നും പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​നു​മാ​യി ഔ​ദ്യോ​ഗി​ക നീ​ക്ക​ങ്ങ​ളു​മാ​യി സ​ർ​ക്കാ​ർ രം​ഗ​ത്ത്. ക​ട​ലി​ൽ കാ​ണാ​താ​യ ഗൗ​തം കൃ​ഷ്ണ​യു​ടെ നീ​ണ്ട​ക​ര​യി​ലെ വീ​ട്ടി​ൽ മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഗൗ​ത​മി​നെ കാ​ണാ​താ​യി പ​ത്താം ദി​വ​സ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം. മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഗൗ​ത​മി​ന്‍റെ അ​മ്മ രേ​ഷ്മ​യു​മാ​യി മു​ഖ്യ​മ​ന്ത്രി സം​സാ​രി​ച്ചു. കു​ടും​ബ​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ളും പ​രാ​തി​ക​ളും അ​വ​ർ മു​ഖ്യ​മ​ന്ത്രി​യു​മാ​യി പ​ങ്കു​വ​ച്ചു. അ​തേ​സ​മ​യം, വി​ഴി​ഞ്ഞ​ത്തും മു​ത​ല​പ്പൊ​ഴി​യി​ലും കാ​ണാ​താ​യ​വ​രു​ടെ വീ​ടു​ക​ളി​ലും ഉ​ന്ന​ത മ​ന്ത്രി​മാ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഫി​ഷ​റീ​സ് മ​ന്ത്രി അ​ബ്ദു​ൽ ഗ​ഫൂ​റു​മാ​ണ് ഈ ​വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​ത്.

Related posts

Leave a Comment