അ​നി​ത മ​ന്‍​സി​ലി​ന്‍റെ മ​ട്ടു​പ്പാ​വ് പ​ച്ച​ക്ക​റി​ക​ളു​ടെ പ​റു​ദീ​സ

ച​ങ്ങ​നാ​ശേ​രി: അ​നി​ത എം. ​കാ​സി​മി​ന്‍റെ മ​ട്ടു​പ്പാ​വ് കൃ​ഷി സം​സ്ഥാ​ന അ​വാ​ര്‍​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ല്‍ അ​തി​ശ​യി​ക്കാ​നി​ല്ല. ഈ ​മ​ട്ടു​പ്പാ​വി​ല്‍ വി​ള​ഞ്ഞു നി​ല്‍​ക്കു​ന്ന പ​ച്ച​ക്ക​റി​യി​ന​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ആ​രു​ടെ​യും ക​ണ്ണു​ക​ള്‍ കു​ളി​ര​ണി​യും. സം​സ്ഥാ​ന അ​വാ​ര്‍​ഡ് ഫാ​ത്തി​മാ​പു​രം അ​നി​ത മ​ന്‍​സി​ലി​നെ തേ​ടി​യെ​ത്തു​മ്പോ​ള്‍ കൃ​ഷി​ക്കും വാ​ണി​ജ്യ​ത്തി​നും ഖ്യാ​തി​കേ​ട്ട ച​ങ്ങ​നാ​ശേ​രി​യും അ​ഭി​മാ​ന​ത്തി​ന്‍റെ ത​ല​പ്പാ​വ​ണി​യു​ക​യാ​ണ്.

ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യാ​ണ് കോ​വൂ​ര്‍ മ​ല​യി​ല്‍ അ​നി​ത കാ​സിം ത​ന്‍റെ ആ​റ​ര സെ​ന്‍റ് സ്ഥ​ല​ത്തി​ലു​ള്ള വീ​ടി​ന്‍റെ 1200 ച​തു​ര​ശ്ര​യ​ടി മ​ട്ടു​പ്പാ​വി​ലും ചു​റ്റു​പാ​ടു​ക​ളി​ലും പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തു​ന്ന​ത്. പാ​വ​ല്‍, വെ​ണ്ട, പ​ട​വ​ലം, പീ​ച്ചി​ല്‍, വ​ഴു​ത​ന, ത​ക്കാ​ളി, കു​ക്കു​മ്പ​ര്‍, ഇ​രു​പ​ത് ഇ​നം മു​ള​ക് തു​ട​ങ്ങി​വ തു​ട​ര്‍​ച്ച​യാ​യി കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്.

ശീ​ത​കാ​ല​സീ​സ​ണി​ല്‍ പാ​ല​ക്ക്, ലെ​റ്റി​യൂ​സ്, കാ​ബേ​ജ്, കോ​ളി​ഫ്‌​ള​വ​ര്‍, കാ​ര​റ്റ്, ബീ​റ്റ്‌​റൂ​ട്ട് എ​ന്നീ ഇ​ന​ങ്ങ​ളും മ​ല്ലി, പൊ​തി​ന, ചേ​ന, കാ​ച്ചി​ല്‍, ചേ​മ്പ്, മ​ഞ്ഞ​ള്‍, ക​സ്തൂ​രി മ​ഞ്ഞ​ള്‍, ഇ​ഞ്ചി, കൂ​ര്‍​ക്ക, മ​ധു​ര​ക്കി​ഴ​ങ്ങ്, ക​പ്പ തു​ട​ങ്ങി​യ​വ​യും ഈ ​മ​ട്ടു​പ്പാ​വി​ല്‍ സു​ല​ഭ​മാ​ണ്.

കൂ​ണ്‍​ഗ്രാ​മം പ​ദ്ധ​തി പ്ര​കാ​രം കൃ​ഷി​ഭ​വ​നു​മാ​യി സ​ഹ​ക​രി​ച്ച് എ​ണ്‍​പ​തോ​ളം ബെ​ഡു​ക​ള്‍ കൃ​ഷി ചെ​യ്തു​വ​രു​ന്നു. ഡ്ര​മ്മു​ക​ളി​ല്‍ ഫ​ല​വൃ​ക്ഷ​ങ്ങ​ളും വി​വി​ധ​യി​നം പ​ഴ​വ​ർ​ഗ​ച്ചെ​ടി​ക​ളും മ​ട്ടു​പ്പാ​വ് കൃ​ഷി​യി​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളാ​ണ്.

വി​യ​റ്റ്‌​നാം ഏ​ര്‍​ലി, ജെ-33 ​തു​ട​ങ്ങി​യ പ്ലാ​വി​ന​ങ്ങ​ളും റ​മ്പു​ട്ടാ​ന്‍, അ​ബി​യു, സ​പ്പോ​ര്‍​ട്ട, സീ​ത​പ്പ​ഴം, തെ​ങ്ങ് എ​ന്നി​വ നി​ല​ത്തും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ള്‍ വീ​ട്ടി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പ​ത്തു ബാ​ഗു​ക​ളി​ല്‍ ആ​രം​ഭി​ച്ച കൃ​ഷി​യാ​ണ് പ​ത്തു​വ​ര്‍​ഷം ക​ഴി​ഞ്ഞ​പ്പോ​ള്‍ ആ​യി​ര​ത്തോ​ളം ബാ​ഗി​ലെ​ത്തി സം​സ്ഥാ​ന അ​വാ​ര്‍​ഡ് നേ​ടി​യ​ത്. ജൈ​വ​രീ​തി​യി​ലു​ള​ള കൃ​ഷി​ക്കാ​യി എ​ല്ലാ വ​ള​ങ്ങ​ളും അ​നി​ത​ത​ന്നെ വീ​ട്ടി​ൽ ത​യാ​റാ​ക്കു​ക​യാ​ണ്. ഒ​രു കി​ലോ​വ​രെ തൂ​ക്ക​മു​ള്ള സി​ലോ​പ്യ മ​ത്സ്യ​ങ്ങ​ള്‍ അ​ക്വാ​പോ​ണി​ക്‌​സ് രീ​തി​യി​ലും വ​ള​ര്‍​ത്തു​ന്നു​ണ്ട്.

ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭാ കൃ​ഷി ഓ​ഫീ​സ​ര്‍ കെ. ​ബി​ജു, ശ​ര​ത് എ​ന്നി​വ​രു​ടെ പ്രോ​ത്സാ​ഹ​ന​ങ്ങ​ളും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും അ​നി​ത​യു​ടെ കൃ​ഷി​ക്ക് സ​ഹാ​യ​ക​മാ​യി. ഭ​ര്‍​ത്താ​വ് ചെ​ങ്ങ​ന്നൂ​ര്‍ ഐ​എ​ച്ച്ആ​ര്‍​ഡി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഡീ​ന്‍ ഡോ. ​കെ.​ടി. ഷാ​ന​വാ​സും മ​ക്ക​ളാ​യ ഫാ​ത്തി​മ​യും ആ​മി​ന​യും അ​നി​ത​യു​ടെ കൃ​ഷി​ക്ക് താ​ങ്ങും ത​ണ​ലു​മാ​ണ്.

  • ബെ​ന്നി ചി​റ​യി​ല്‍

Related posts

Leave a Comment