111 വ​യ​സ് വ​രെ ജീ​വി​ക്കു​മോ ? ദീ​ർ​ഘാ​യു​സി​ന്‍റെ യ​ഥാ​ർ​ഥ ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി ചൈ​നീ​സ് മു​ത്ത​ശ്ശി, ഈ ​മു​ത്ത​ശ്ശി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ സ​ത്യ​മോ?

ചൈ​ന​യി​ലെ ജി​യാ​ങ്സു പ്ര​വി​ശ്യ​യി​ൽ നി​ന്നു​ള്ള 111 കാ​രി​യാ​യ വാ​ങ് ഗൈ​യിം​ഗ് എ​ന്ന വ​യോ​ധി​ക​യാ​ണ് ത​ന്‍റെ ദീ​ർ​ഘാ​യു​സ്സി​ന്‍റെ​യും ആ​രോ​ഗ്യ​ത്തി​ന്‍റെ​യും ല​ളി​ത​മാ​യ ര​ഹ​സ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധേ​യ​യാ​കു​ന്ന​ത്. 100 വ​യ​സ്സ് തി​ക​ഞ്ഞ ശേ​ഷ​വും വ​യ​ലു​ക​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​വ​ർ, ഇ​പ്പോ​ഴും വീ​ട്ടു​ജോ​ലി​ക​ൾ സ്വ​ന്ത​മാ​യി ചെ​യ്താ​ണ് ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്ന​ത്. ശ​രീ​രം എ​പ്പോ​ഴും ച​ല​നാ​ത്മ​ക​മാ​യി വെ​ക്കു​ന്ന​താ​ണ് ത​ന്‍റെ ഊ​ർ​ജ്ജ​സ്വ​ല​ത​യ്ക്ക് കാ​ര​ണ​മെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

ല​ളി​ത​വും മി​ത​മാ​യ​തു​മാ​യ ഭ​ക്ഷ​ണ​രീ​തി​യാ​ണ് വാ​ങ് പി​ന്തു​ട​രു​ന്ന​ത്. ദ​ഹി​ക്കാ​ൻ എ​ളു​പ്പ​മു​ള്ള മീ​ൻ വി​ഭ​വ​ങ്ങ​ളാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ഭ​ക്ഷ​ണം. അ​മി​ത​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ വ്യ​ത്യ​സ്ത ത​രം ആ​ഹാ​ര​ങ്ങ​ൾ ആ​വ​ശ്യ​ത്തി​ന് മാ​ത്രം ക​ഴി​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ ശീ​ലം.

ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തോ​ടൊ​പ്പം മ​ന​സ്സി​ന്‍റെ സ​മാ​ധാ​ന​വും വാ​ങ് പ്രാ​ധാ​ന്യ​ത്തോ​ടെ കാ​ണു​ന്നു. ദേ​ഷ്യം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക​യും ദി​വ​സം ഒ​രു ന​ല്ല കാ​ര്യ​മെ​ങ്കി​ലും ചെ​യ്യു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഇ​വ​രു​ടെ ന​യം. പ്ര​ശ്ന​ങ്ങ​ളോ മ​നഃ​പ്ര​യാ​സ​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ അ​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ച് വി​ഷ​മി​ക്കാ​തെ ന​ല്ലൊ​രു ഉ​റ​ക്ക​ത്തി​ലൂ​ടെ അ​ത് മ​റ​ക്കാ​ൻ ഇ​വ​ർ ശ്ര​മി​ക്കു​ന്നു.

രാ​ത്രി 7 മ​ണി മു​ത​ൽ രാ​വി​ലെ 7 മ​ണി വ​രെ തു​ട​ർ​ച്ച​യാ​യി 12 മ​ണി​ക്കൂ​ർ ഉ​റ​ങ്ങു​ന്ന വാ​ങ്, പ​ക​ൽ സ​മ​യ​ങ്ങ​ളി​ലും ല​ഘു​വാ​യി ഉ​റ​ങ്ങാ​റു​ണ്ട്. വാ​ങ് ജീ​വി​ക്കു​ന്ന റു​ഗാ​വോ പ്ര​വി​ശ്യ​യി​ലെ ധാ​തു​ക്ക​ളാ​ൽ സ​മ്പ​ന്ന​മാ​യ മ​ണ്ണും അ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​ഷ​ര​ഹി​ത​മാ​യ ഭ​ക്ഷ​ണ​പ​ദാ​ർ​ത്ഥ​ങ്ങ​ളും ഇ​വി​ടു​ള്ള ആ​ളു​ക​ളു​ടെ ദീ​ർ​ഘാ​യു​സ്സി​ന് കാ​ര​ണ​മാ​യി ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Related posts

Leave a Comment