ത​ല​ശേ​രി വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ത്തി​ലെ വെ​ട്ടി​പ്പ്:​ സെ​ക്ര​ട്ട​റി സ്വ​കാ​ര്യ​ബാ​ങ്കി​ൽ പ​ണ​യം​വ​ച്ച​ത് അ​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണം

ത​ല​ശേ​രി: കോ​ടി​ക​ളു​ടെ നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് ന​ട​ന്ന ത​ല​ശേ​രി വ്യാ​പാ​രി വ്യ​വ​സാ​യി വെ​ൽ​ഫേ​ർ സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി സ്വ​കാ​ര്യ ബാ​ങ്കി​ൽ പ​ണ​യം​വ​ച്ച​ത് അ​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ. സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ന്‍​ഡി​ൽ ക​ഴി​യു​ന്ന സം​ഘം സെ​ക്ര​ട്ട​റി പി​ണ​റാ​യി പ​ട​ന്ന​ക്ക​ര കു​ന്നോ​ത്തെ സു​ജാ​ല​യ​ത്തി​ൽ കെ.​സി. ജ്യോ​ജീ​ഷാ​ണ് ഒ​രു സ്വ​കാ​ര്യ ഫി​നാ​ൻ​സി​ൽ മാ​ത്രം അ​ര​ക്കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യം​വ​ച്ച​താ​യി പോ​ലി​സ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

പ​ണ​യ പ​ണ്ട​മെ​ടു​ക്കാ​ൻ അ​നു​മ​തി​യി​ല്ലാ​ത്ത സം​ഘ​ത്തി​ലെ സെ​ക്ര​ട്ട​റി​യാ​യ ജ്യോ​ജി​ഷ് വ​ള​രെ ആ​സൂ​ത്രി​ത​മാ​യാ​ണ് അ​ര​ക്കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ നി​ക്ഷേ​പ​ക​രി​ൽ നി​ന്ന് സ്വീ​ക​രി​ച്ച​ത്.ജ്യോ​ജി​ഷി​ന് ആ​റ് ബാ​ങ്കു​ക​ളി​ൽ അ​ക്കൗ​ണ്ടു​ള്ള​താ​യും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മൂ​ന്ന് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലും മൂ​ന്ന് ന്യൂ​ജ​ൻ ബാ​ങ്കു​ക​ളി​ലു​മാ​ണ് അ​ക്കൗ​ണ്ടു​ക​ൾ. ആ​റ് അ​ക്കൗ​ണ്ടു​ക​ളും പോ​ലി​സ് മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ക്കൗ​ണ്ടു​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചുവ​രി​ക​യാ​ണ്.

കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് പോ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ ലോ​ക്ക​ർ ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഫ​യ​ലു​ക​ളും മ​റ്റ് രേ​ഖ​ക​ളും വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു.തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​ൻ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യെ​ങ്കി​ലും വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ ര​ക്ത​സ​മ്മ​ർ​ദം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ്ര​തി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് കോ​ട​തി​യി​ൽ നി​ന്ന് സ​ർ​ച്ച് വാ​റ​ണ്ട് വാ​ങ്ങി സ്ഥാ​പ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ഴ​യ ഒ​രു ലാ​പ്ടോ​പ്പും ഏ​താ​നും ചി​ല രേ​ഖ​ക​ളം മാ​ത്ര​മാ​ണ് റെ​യ്ഡി​ൽ പോ​ലി​സി​ന് ല​ഭി​ച്ചു​ള്ളൂ. വി​ല​പ്പെ​ട്ട രേ​ഖ​ക​ൾ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ക​ട​ത്തി​യ നി​ല​യി​ലാ​ണു​ള്ള​ത്. ഇ​ത് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​വും പോ​ലീ​സ് ന​ട​ത്തു​ന്നു​ണ്ട്. ആ​രോ​ഗ്യ നി​ല മെ​ച്ച​പ്പെ​ടു​ന്ന മു​റയ്​ക്ക് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​പ്പെ​ടു​പ്പ് ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്.

Related posts

Leave a Comment