കേ​സ് ഏ​റ്റെ​ടു​ത്ത​തി​ല്‍ വൈ​രാ​ഗ്യം; അ​ഭി​ഭാ​ഷ​ക​ന്‍റെ പി​താ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു

കൊ​ച്ചി: കേ​സ് ഏ​റ്റെ​ടു​ത്ത​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ല്‍ അ​ഭി​ഭാ​ഷ​ക​ന്‍റെ പി​താ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് എ​തി​ര്‍​ക​ക്ഷി​ക​ള്‍. മു​രു​ക്കും​പാ​ടം തോ​ട്ടു​ങ്ക​ല്‍ പ​റ​മ്പി​ല്‍ മോ​ഹ​ന്‍​ദാ​സി​നെ​യാ​ണ് (80) ഗാ​ര്‍​ഹി​ക പീ​ഡ​ന​ക്കേ​സി​ലെ എ​തി​ര്‍​ക​ക്ഷി​ക​ള്‍ ക​ത്തി​യും മ​റ്റ് മാ​ര​കാ​യു​ധ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​രു​ക്കും​പാ​ടം കോ​മ​ത്ത് വീ​ട്ടി​ല്‍ വേ​ലു എ​ന്ന് വി​ളി​ക്കു​ന്ന ഡാ​സ്റ്റ​ര്‍, വാ​വ​ക്കു​ട്ടി എ​ന്ന് വി​ളി​ക്കു​ന്ന ഡൈ​നാ​സ്റ്റ​ര്‍ എ​ന്നി​വ​രെ ഞാ​റ​ക്ക​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ വൈ​കി​ട്ട് 5.30ന് ​മോ​ഹ​ന്‍​ദാ​സി​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ മോ​ഹ​ന്‍​ദാ​സ് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഒ​ന്നാം പ്ര​തി​യാ​യ ഡാ​സ്റ്റ​റി​ന്‍റെ ഭാ​ര്യ ന​ല്‍​കി​യ സ്വ​കാ​ര്യ അ​ന്യാ​യം മോ​ഹ​ന്‍​ദാ​സി​ന്‍റെ അ​ഭി​ഭാ​ഷ​ക​നാ​യ മ​ക​ന്‍ ഏ​റ്റെ​ടു​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് മോ​ഹ​ന്‍​ദാ​സി​ന്‍റെ ഭാ​ര്യ ലൗ​ലി പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment