ലഹരിക്കടിമയായ മകൻ: നെ​ടു​ങ്ക​ണ്ട​ത്ത് ഇ​ര​ട്ട​ക്കൊ​ല; അ​ച്ഛ​നെ​യും അ​മ്മ​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ മ​ക​ൻ ക​സ്റ്റ​ഡി​യി​ൽ

നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം എ​ഴു​കും​വ​യ​ലി​ൽ അ​ച്ഛ​നെ​യും അ​മ്മ​യെ​യും മ​ക​ൻ കൊ​ല​പ്പെ​ടു​ത്തി. പാ​റ​ത്ത​റ​യി​ൽ അ​പ്പ​ച്ച​ൻ എ​ന്നു​വി​ളി​ക്കു​ന്ന ആ​ന്‍റ​ണി, ഭാ​ര്യ വ​ത്സ​മ്മ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ മ​ക​ൻ അ​ജീ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ൾ ല​ഹ​രി​ക്ക് അ​ടി​മ​യാ​ണെ​ന്നും ഡീ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ൽ‌ ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ അ​ജീ​ഷ് സു​ഹൃ​ത്തി​നെ വി​ളി​ച്ച് വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി. ഈ ​സ​മ​യ​ത്ത് പ്ര​തി അ​ക്ര​മാ​സ​ക്ത​നാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

നെ​ടു​ങ്ക​ണ്ട​ത്ത് നി​ന്ന് എ​ത്തി​യ പോ​ലീ​സ് സം​ഘം അ​ജീ​ഷി​നെ കീ​ഴ​ട​ക്കി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വീ​ട്ടി​നു​ള്ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ദ​മ്പ​തി​ക​ളെ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യു​ടെ കൈ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

കൊ​ല​പാ​ത​ക​ത്തി​ന്റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പ്ര​തി​ക്ക് ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ചോ​ദ്യം ചെ​യ്യും. ഫൊ​റ​ൻ​സി​ക് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും.

Related posts

Leave a Comment