വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ പ​ല്ല് ക്ലീ​ൻ ചെ​യ്യി​ക്ക​ണം

ദ​ന്ത, വാ​യ ശു​ചി​ത്വം ന​മ്മു​ടെ ദി​ന​ച​ര്യ​യു​ടെ പ്ര​ധാ​ന ഭാ​ഗ​മാ​ണ്. പ​ല്ലു​തേ​ക്കു​ന്ന​തു കൃ​ത്യ​മാ​യി ചെ​യ്യാ​ൻ പ​ഠി​ച്ചാ​ൽ അ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന ഗു​ണ​വും ല​ഭി​ക്കും.
ദ​ന്ത,വാ​യ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ദേ​ശം ദ​ന്ത​ക്ഷ​യം, മോ​ണ​രോ​ഗ​ങ്ങ​ൾ, അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​കാ​തി​രി​ക്കു​ക എ​ന്ന​താ​ണ്. പ​ല്ലു തേ​ക്കു​ന്ന​തി​ലൂ​ടെ പ​ല്ലി​ൽ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ക​ട്ടി​യു​ള്ള​തും ക​ട്ടി കു​റ​ഞ്ഞ​തു​മാ​യ ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ, ഉ​മി​നീ​രി​ൽ നി​ന്നു പ​ല്ലി​നി​ട​യി​ലും മോ​ണ​യു​ടെ ഇ​ട​യി​ലും അ​ടി​ഞ്ഞു​കൂ​ടു​ന്ന ചെ​ത്ത​ൽ, ക​ക്ക എ​ന്നി​വ​യെ നീ​ക്കം ചെ​യ്യാം.

പ്ലാ​ക്ക്

പ​ല്ലി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലും മോ​ണ​യു​ടെ ഇ​ട​യി​ലു​മാ​യി രൂ​പ​പ്പെ​ടു​ന്ന നേ​ർ​ത്ത​തും ന​ഗ്ന​നേ​ത്ര​ങ്ങ​ളാ​ൽ കാ​ണു​വാ​ൻ സാ​ധി​ക്കാ​ത്ത​തു​മാ​യ അം​ശ​മാ​ണ് പ്ലാ​ക്ക്. ഇ​ത് രോ​ഗാ​ണു​ക്ക​ളു​ടെ കോ​ള​നി​യാ​ണ്.

ഡെ​ന്‍റ​ൽ കാ​ൽ​ക്കു​ല​സ്

ഇ​ത് മോ​ണ​യും പ​ല്ലു​മാ​യി ചേ​രു​ന്ന സ്ഥ​ല​ത്ത് ക​ട്ടി​യാ​യി പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്നു. ഇ​ത് ഒ​രു ദി​വ​സം കൊ​ണ്ട് ഉ​ണ്ടാ​കു​ന്ന​ത​ല്ല. പ​ല്ലു​തേ​പ്പ് കൃ​ത്യ​മ​ല്ലാ​തെ ആ​കു​ന്ന​തു​കൊ​ണ്ടും വാ​യ്ക്കു​ള്ളി​ലെ ഫ്ലൂ​യി​ഡു​ക​ളി​ൽ നി​ന്നും ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളി​ൽ നി​ന്നും അ​ടി​ഞ്ഞു​കൂ​ടു​ന്ന​താ​ണ് ഇ​ത്. കൃ​ത്യ​മാ​യ പ​ല്ലു​തേ​പ്പി​ന്‍റെ അ​ഭാ​വ​ത്തി​ൽ ക​ട്ടി​യാ​ക്കു​ന്ന അം​ശ​ങ്ങ​ളു​മു​ണ്ട്. ഇ​ത് ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കു​ക​യും കൂ​ടി​വ​രി​ക​യും മോ​ണ വ​ലി​യു​ന്ന​തി​നും എ​ല്ല് ദ്ര​വി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യി മാ​റു​ക​യും ചെ​യ്യും. ഇ​തു​കാ​ര​ണം പ​ല്ലി​ന്‍റെ അ​ടി​ത്ത​റ ഇ​ള​കു​ക​യും ക്ര​മേ​ണ പ​ല്ല് ഇ​ള​കി​പ്പോ​കാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ടാ​വു​ക​യും ചെ​യ്യും.

പ​ല്ലു ക്ലീ​നിം​ഗ് ര​ണ്ടു രീ​തി​യി​ൽ

ഹോം ​ക്ലീ​നിം​ഗ്, പ്ര​ഫ​ഷ​ണ​ൽ ക്ലീ​നിം​ഗ്

ഹോം ​ക്ലീ​നിം​ഗ്

ദി​വ​സ​വും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഉ​ള്ള കൃ​ത്യ​മാ​യ പ​ല്ലു​തേ​പ്പും ഫ്ലോ​സ്സി​ഗും. പ​ല്ലു തേ​യ്ക്കു​ന്ന​ത് ക​ഴി​യു​മെ​ങ്കി​ൽ ക​ണ്ണാ​ടി​യി​ൽ നോ​ക്കി ശ്ര​ദ്ധ​യോ​ടെ ശ​രി​യാ​യ രീ​തി​യി​ൽ ചെ​യ്യേ​ണ്ട​താ​ണ്.

പ്രൊ​ഫ​ഷ​ണ​ൽ ക്ലീ​നിം​ഗ്

ഇ​ത് ഒ​രു ദ​ന്ത ഡോ​ക്ട​റു​ടെ അ​ടു​ത്തു​ചെ​ന്ന് ക്ലീ​ൻ ചെ​യ്യു​ന്ന രീ​തി​യാ​ണ്. വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ഡോ​ക്ട​റു​ടെ അ​ടു​ക്ക​ൽ പോ​യി പ​ല്ലു ക്ലീ​ൻ ചെ​യ്യേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. അ​ൾ​ട്രാ​സോ​ണി​ക് ഡി​വൈ​സ് ഉ​പ​യോ​ഗി​ച്ച് പ​ല്ലി​ൽ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ക​ട്ടി​യു​ള്ള പ​ദാ​ർ​ഥ​ങ്ങ​ൾ നീ​ക്കം​ചെ​യ്യു​ന്ന​തു വ​ഴി മോ​ണ​യു​ടെ​യും പ​ല്ലി​ന്‍റെ​യും ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്നു. ഇ​ത് വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും നി​ർ​ബ​ന്ധ​മാ​യി ന​ട​ത്തേ​ണ്ട​താ​ണ്. ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ക്കു​ക​യാ​ണെ​ങ്കി​ൽ ഡീ​പ് ക്ലീ​നിം​ഗും ആ​വ​ശ്യ​മെ​ങ്കി​ൽ ഫ്ലാ​പ്പ് സ​ർ​ജ​റി​യും ന​ട​ത്തേ​ണ്ട​ത് മോ​ണ​യു​ടെ ആ​രോ​ഗ്യ​ത്തി​നും ബ​ല​ത്തി​നും ആ​വ​ശ്യ​മാ​ണ്.

ഈ ​ര​ണ്ടു കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി ചെ​യ്താ​ൽ മോ​ണ​യു​ടെ​യും ആ​രോ​ഗ്യം ന​ല്ലൊ​രു പ​രി​ധി​വ​രെ സം​ര​ക്ഷി​ക്കാം.

വി​വ​ര​ങ്ങ​ൾ – ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ, (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല) 9447219903

Related posts

Leave a Comment