‘2047ൽ ​ഇ​ന്ത്യ വി​ക​സി​ത രാ​ഷ്ട്ര​മാ​കും, വ​ൻ സാ​മ്പ​ത്തി​ക ശ​ക്തി​യാ​യി രാ​ജ്യം കു​തി​ക്കു​ന്നു’: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: 2047ൽ ​ഇ​ന്ത്യ വി​ക​സി​ത രാ​ഷ്ട്ര​മാ​യി മാ​റു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തി​നി​ടെ രാ​ജ്യ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​യെ​ന്നും എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ ഇ​ന്ത്യ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് മു​ന്നേ​റു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​ങ്കോ​ട്ട​യി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി​യ ശേ​ഷം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

ചെ​റി​യ സ്വ​പ്ന​ങ്ങ​ള​ല്ല, വ​ലി​യ ല​ക്ഷ്യ​ങ്ങ​ളാ​ണ് രാ​ജ്യം മു​ന്നി​ൽ കാ​ണേ​ണ്ട​തെ​ന്ന് മോ​ദി പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ നൂ​റാം വാ​ർ​ഷി​ക​ത്തി​ൽ ഇ​ന്ത്യ​യെ വി​ക​സി​ത രാ​ഷ്ട്ര​മാ​ക്കാ​ൻ 140 കോ​ടി ജ​ന​ങ്ങ​ളും ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. 25 കോ​ടി ആ​ളു​ക​ളെ ദാ​രി​ദ്ര്യ​ത്തി​ൽ​നി​ന്ന് ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞ​താ​യും ഇ​ന്ത്യ ഇ​ന്ന് വ​ലി​യ സാ​മ്പ​ത്തി​ക ശ​ക്തി​യാ​യി വ​ള​രു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.

ലോ​കം ഇ​ന്ന് ശ​ക്ത​മാ​യ ഇ​ന്ത്യ​യെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും ലോ​ക​ത്തി​ലെ അ​തി​വേ​ഗം വ​ള​രു​ന്ന സാ​മ്പ​ത്തി​ക ശ​ക്തി​ക​ളി​ലൊ​ന്നാ​ണ് ഇ​ന്ത്യ​യെ​ന്നും മോ​ദി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്റെ പ്ര​തി​രോ​ധ മേ​ഖ​ല​യി​ലും ഡി​ജി​റ്റ​ൽ രം​ഗ​ത്തും വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​യി. ഇ​ല​ക്ട്രോ​ണി​ക്സ്, മൊ​ബൈ​ൽ ഫോ​ൺ, റെ​യി​ൽ​വേ കോ​ച്ച് തു​ട​ങ്ങി​യ​വ​യു​ടെ ആ​ഭ്യ​ന്ത​ര നി​ർ​മാ​ണ​ത്തി​ലും വ​ള​ർ​ച്ച കൈ​വ​രി​ച്ച​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

വി​ക​സി​ത ഭാ​ര​തം എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ൽ ആ​ർ​ക്കും ഇ​ന്ത്യ​യെ ത​ട​യാ​നാ​കി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളി​ലും രാ​ജ്യം വ​ലി​യ നേ​ട്ടം കൈ​വ​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.​ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത് എ​ല്ലാ അ​ർ​ഥ​ത്തി​ലും യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മോ​ദി പ​റ​ഞ്ഞു. മ​റ്റു രാ​ജ്യ​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​തെ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​ൻ ഇ​ന്ത്യ​യ്ക്ക് ക​ഴി​യ​ണം. സ്വ​ന്തം ക​ഴി​വു​ക​ളി​ൽ വി​ശ്വ​സി​ച്ച് മു​ന്നേ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

സെ​മി​ക​ണ്ട​ക്ട​ർ നി​ർ​മാ​ണ മേ​ഖ​ല​യി​ലും ഇ​ന്ത്യ അ​തി​വേ​ഗം മു​ന്നേ​റു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സെ​മി​ക​ണ്ട​ക്ട​ർ പ്ലാ​ന്റു​ക​ൾ രാ​ജ്യ​ത്ത് സ്ഥാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ ച​രി​ത്ര​പ​ര​മാ​യ വ​ള​ർ​ച്ച​യാ​ണ് കൈ​വ​രി​ച്ച​തെ​ന്നും പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്കു​ള്ള രാ​ജ്യ​ത്തി​ന്റെ കു​തി​പ്പ് തു​ട​രു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment