റോ​ഡ് കു​ഴി​യാ​യാ​ൽ പ​ണി പാ​ളും! ക​രാ​റു​കാ​രെ പൂ​ട്ടി ഡാ​ഷ്‌​ക്യാ​മും എ​ഐ​യും; എ​ൻ​ജി​നീ​യ​റാ​യ യു​വാ​വ് നി​ർ​മി​ച്ച ആ​പ്പ്, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സം​ഭ​വം വൈ​റ​ൽ

റോ​ഡു​ക​ളി​ലെ കു​ഴി​ക​ൾ ക​ണ്ടെ​ത്തു​ക മാ​ത്ര​മ​ല്ല, അ​ത് അ​ട​യ്ക്കാ​ൻ ഉ​ത്ത​ര​വാ​ദി​യാ​യ ക​രാ​റു​കാ​ര​ൻ ആ​രാ​ണെ​ന്നു വ​രെ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ക​ണ്ടെ​ത്തു​ന്ന വി​പ്ല​വ​ക​ര​മാ​യ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ച് ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ എ​ൻ​ജി​നീ​യ​ർ. ഗൗ​ര​വ് സെ​ൻ എ​ന്ന എ​ൻ​ജി​നീ​യ​റാ​ണ് ഡാ​ഷ്‌​ക്യാം, ജി​പി​എ​സ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇന്‍റലിജൻസ് എ​ന്നി​വ സ​മ​യോ​ചി​ത​മാ​യി കോ​ർ​ത്തി​ണ​ക്കി ഈ ​പു​തി​യ ആ​പ്പ് നി​ർ​മിച്ച​ത്. ചാ​റ്റ്ജി​പി​ടി ഇ​ന്ത്യ​യു​മാ​യി ചേ​ർ​ന്ന് ത​യ്യാ​റാ​ക്കി​യ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ സം​ഭ​വം വ​ലി​യ രീ​തി​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

കാ​റി​ൽ ഘ​ടി​പ്പി​ച്ച ഡാ​ഷ്‌​ക്യാ​മും ആ​ക്‌​സി​ല​റോ​മീ​റ്റ​റും ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ ത​ന്നെ റോ​ഡി​ലെ കു​ഴി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ളും സ്ഥാ​ന​വും ആ​പ്പ് ശേ​ഖ​രി​ക്കും. എ​ഐ വി​ഷ​ൻ മോ​ഡ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് കു​ഴി​ക​ളു​ടെ വ​ലി​പ്പം കൃ​ത്യ​മാ​യി ത​രം​തി​രി​ക്കാ​നും ഇ​തി​ന് സാ​ധി​ക്കും. ദൂ​രെ​യോ വേ​ഗ​ത്തി​ലോ പോ​കു​മ്പോ​ൾ സ്പീ​ഡ് ബ്രേ​ക്ക​റാ​ണോ കു​ഴി​യാ​ണോ എ​ന്ന് തി​രി​ച്ച​റി​യാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള ഇ​ട​ങ്ങ​ളി​ൽ പോ​ലും ഈ ​സി​സ്റ്റം കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്നു.

റോ​ഡി​ലെ കു​ഴി​ക​ൾ ക​ണ്ടെ​ത്തു​ക എ​ന്ന​തി​ന​പ്പു​റം അ​ത് ന​ന്നാ​ക്കാ​ൻ ബാ​ധ്യ​ത​യു​ള്ള​യാ​ളെ ക​ണ്ടെ​ത്തു​ക​യാ​ണ് ഈ ​ആ​പ്പി​ന്റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത. ഏ​ക​ദേ​ശം 2,900 സ​ർ​ക്കാ​ർ ടെ​ൻ​ഡ​റു​ക​ളും ക​രാ​റു​ക​ളും വി​ശ​ക​ല​നം ചെ​യ്ത ശേ​ഷ​മാ​ണ് ഓ​രോ റോ​ഡും നി​ർ​മ്മി​ച്ച ക​രാ​റു​കാ​ര​ൻ, ക​രാ​റി​ന്റെ ഗ്യാ​ര​ന്റി കാ​ല​യ​ള​വ്, ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്നി​വ​രെ ആ​പ്പ് കൃ​ത്യ​മാ​യി തി​രി​ച്ച​റി​യു​ന്ന​ത്. ചി​ത്ര​വും കൃ​ത്യ​മാ​യ ലൊ​ക്കേ​ഷ​നും ടെ​ൻ​ഡ​ർ ന​മ്പ​റും അ​ട​ങ്ങു​ന്ന വി​വ​ര​ങ്ങ​ൾ വെ​റും 4 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ ഈ ​ആ​പ്പ് ന​ൽ​കും.

ത​ന്റെ ഓ​ഫീ​സി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ൽ 12 കു​ഴി​ക​ളാ​ണ് ആ​പ്പ് ക​ണ്ടെ​ത്തി​യ​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കോ​ർ​പ്പ​റേ​ഷ​നു​ക​ൾ​ക്കും പ​രാ​തി ന​ൽ​കാ​ൻ ആ​വ​ശ്യ​മാ​യ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ഇ​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് ല​ഭി​ക്കും. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള റോ​ഡ് യാ​ത്ര​ക്കാ​രു​ടെ വ​ലി​യൊ​രു ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച ഗൗ​ര​വി​നെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ കൊ​ണ്ട് മൂ​ടു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ.

 

 

 

Related posts

Leave a Comment