ക​രു​വാ​റ്റ​യി​ലെ ശി​വ​ൻ​കു​ട്ടി​യു​ടെ കൊ​ല​പാ​ത​കം; കൊ​ല​പാ​ത​ക​ത്തി​ലും തെ​ളി​വു ന​ശി​പ്പി​ക്ക​ലി​ലും പ്ര​ഫ​ഷ​ണ​ൽ രീ​തി​ക​ൾ; പോ​ലീ​സ് നാ​യ ഓ​ടി​നി​ന്ന​ത് മ​ക്ക​ളു​ടെ വീ​ടു​ക​ളി​ൽ

ഹ​രി​പ്പാ​ട്: ക​രു​വാ​റ്റ​യി​ലെ ശി​വ​ൻ​കു​ട്ടി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ലും തെ​ളി​വു ന​ശി​പ്പി​ക്ക​ലി​ലും പ്ര​ഫ​ഷ​ണ​ൽ രീ​തി​ക​ൾ അ​വ​ലം​ബി​ച്ച​താ​ണ് കേ​സി​ൽ പോ​ലീ​സി​ന്‍റെ സം​ശ​യം ബ​ല​പ്പെ​ടു​ത്തു​ന്ന​ത്. ഡോ​ഗ് സ്ക്വാ​ഡി​നെ ക​ബ​ളി​പ്പി​ക്കാ​ൻ മു​റി​ക​ളി​ലും വാ​തി​ൽ​പ്പ​ടി​ക​ളി​ലും വ​ലി​യ തോ​തി​ൽ മു​ള​കു​പൊ​ടി വി​ത​റി. കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച​തി​നു പു​റ​മേ കൈ​യും തു​ട​യും ത​മ്മി​ലും കൂ​ട്ടി​ക്കെ​ട്ടി​യി​രു​ന്നു.

ശി​വ​ൻ​കു​ട്ടി വീ​ട്ടി​ൽ ത​നി​ച്ചാ​ണെ​ന്ന വി​വ​ര​വും അ​ടി​ഭാ​ഗം ഷീ​റ്റും മു​ക​ൾ​ഭാ​ഗം ഗ്രി​ല്ലു​മു​ള്ള അ​ടു​ക്ക​ള വാ​തി​ലി​ലെ ക​മ്പി​വ​ല​യി​ലൂ​ടെ കൈ​യി​ട്ട് സാ​ക്ഷ മാ​റ്റാ​മെ​ന്ന കാ​ര്യ​വും മു​ൻ​കൂ​ട്ടി അ​റി​ഞ്ഞ​വ​രാ​ണു സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണു സൂ​ച​ന. കൃ​ത്യം നി​ർ​വ​ഹി​ച്ച ശേ​ഷം അ​തേ​രീ​തി​യി​ൽ ത​ന്നെ വാ​തി​ൽ പു​റ​ത്തു​നി​ന്നു സാ​ക്ഷ​യി​ട്ട് ര​ക്ഷ​പ്പെ​ട്ട​തും ആ​സൂ​ത്ര​ണ​ത്തി​ന്‍റെ തെ​ളി​വാ​യി പോ​ലീ​സ് കാ​ണു​ന്നു.

ശി​വ​ൻ​കു​ട്ടി താ​മ​സി​ക്കു​ന്ന വാ​ട​ക​വീ​ടി​നു തൊ​ട്ട​ടു​ത്താ​ണ് മ​ക്ക​ൾ​ക്കാ​യി ര​ണ്ടു വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. ഒ​രു വീ​ടി​ന്‍റെ തേ​പ്പു​പ​ണി​യും മ​റ്റൊ​ന്നി​ന്‍റെ ഫൗ​ണ്ടേ​ഷ​ൻ നി​ർ​മാ​ണ​വു​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​വി​ടെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ളു​മാ​യി ശി​വ​ൻ​കു​ട്ടി ദി​വ​സ​വും സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യി​രു​ന്നു.

ഇ​താ​ണോ നാ​യ അ​ങ്ങോ​ട്ടേ​ക്ക് ഓ​ടാ​ൻ കാ​ര​ണ​മെ​ന്നും അ​ക്ര​മി​ക​ൾ ഇ​തു​വ​ഴി ര​ക്ഷ​പ്പെ​ട്ട​താ​ണോ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment