ചെന്നൈ: മണ്ഡല പുനർനിർണയ വിഷയത്തിൽ മുഖ്യമന്ത്രി വിജയ്യുടെയും ടിവികെയുടെയും നിലപാടുകളിൽ മാറ്റം വന്നതായി ആരോപിച്ച് ഡിഎംകെ രംഗത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വിജയ് നിലപാട് മാറ്റിയതെന്നാണ് ഡിഎംകെയുടെ ആരോപണം.
നേരത്തെ മണ്ഡല പുനർനിർണയത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ടിവികെ, ലോക്സഭാ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയവും പാസാക്കിയിരുന്നു.
എന്നാൽ സതേൺ സോണൽ കൗൺസിൽ യോഗത്തിനിടയിലെ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിലപാടിൽ വെള്ളം ചേർത്തു എന്നാണ് ഡിഎംകെയുടെ വിമർശനം. ഈ ഇരട്ടത്താപ്പിനെതിരെ സർക്കാരിലെ സഖ്യകക്ഷികൾ പ്രതികരിക്കുമോ എന്നും ഡിഎംകെ ഐടി സെൽ സമൂഹമാധ്യമങ്ങളിലൂടെ ചോദിച്ചു.
