സു​കു​മാ​ര കു​റു​പ്പ് വി​വാ​ദ​ത്തി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്; ക​ണ്ടെ​ടു​ത്ത പാ​സ്‌​പോ​ർ​ട്ട് മ​ലേ​ഷ്യ​യി​ലു​ള്ള ദാ​മോ​ദ​ര മേ​നോ​ന്‍റേ​ത്

പാ​ല​ക്കാ​ട്: സു​കു​മാ​ര​ക്കു​റു​പ്പ് വി​ദേ​ശ​ത്തു​ണ്ടെ​ന്ന ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക വ​ഴി​തി​രി​വ്. കു​റു​പ്പി​ന്‍റേ​തെ​ന്ന് സം​ശ​യി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്തി​യ പാ​സ്‌​പോ​ർ​ട്ട് തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി ക​രു​മ​ത്ര സ്വ​ദേ​ശി​യാ​യ ദാ​മോ​ദ​ര മേ​നോ​ന്‍റേ​താ​ണെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. ദാ​മോ​ദ​ര മേ​നോ​ന്‍റെ സ​ഹോ​ദ​ര​ൻ ക​രു​ണാ​ക​ര​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വ്യ​ക്ത​ത ന​ൽ​കി​യ​ത്.

ഇ​തോ​ടെ പാ​സ്‌​പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​യ​ർ​ന്നു​വ​ന്ന എ​ല്ലാ​വി​ധ സം​ശ​യ​ങ്ങ​ൾ​ക്കും വി​രാ​മ​മാ​യി​രി​ക്കു​ക​യാ​ണ്. നാ​ൽ​പ്പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ദാ​മോ​ദ​ര മേ​നോ​ൻ ജോ​ലി തേ​ടി മ​ലേ​ഷ്യ​യി​ലേ​ക്ക് ചേ​ക്കേ​റി​യ​ത്. അ​വി​ടെ​വെ​ച്ച് പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യെ വി​വാ​ഹം ക​ഴി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന് ര​ണ്ട് മ​ക്ക​ളു​മു​ണ്ട്. നി​ല​വി​ൽ ഒ​രു അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് അ​ദ്ദേ​ഹം ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

നാ​ട്ടി​ലെ വീ​ട്ടു​ക്കാ​രു​മാ​യി വ​ർ​ഷ​ങ്ങ​ളാ​യി നി​ര​ന്ത​ര​മാ​യ ബ​ന്ധം പു​ല​ർ​ത്തി​പ്പോ​രു​ന്ന വ്യ​ക്തി​യാ​ണ് ദാ​മോ​ദ​ര മേ​നോ​ൻ എ​ന്നും, മാ​സം മു​മ്പ് പോ​ലും അ​ദ്ദേ​ഹം വീ​ട്ടി​ലേ​ക്ക് ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു​വെ​ന്നും സ​ഹോ​ദ​ര​ൻ വെ​ളി​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പോ​ലീ​സ് തെ​ര​യു​ന്ന സു​കു​മാ​ര​ക്കു​റു​പ്പു​മാ​യി മു​ഖ​സാ​ദൃ​ശ്യ​മു​ള്ള ‘ജോ​ൺ മേ​നോ​ൻ’ എ​ന്ന മ​റ്റൊ​രു വ്യ​ക്തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

മ​ലേ​ഷ്യ​യി​ലും ഇ​ന്തോ​നേ​ഷ്യ​യി​ലും താ​മ​സി​ക്കു​ന്ന ചി​ല പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രി​ൽ നി​ന്നാ​ണ് ഈ ​നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ച​ത്. സു​കു​മാ​ര​ക്കു​റു​പ്പും ജോ​ൺ മേ​നോ​നും ത​മ്മി​ലു​ള്ള രൂ​പ​സാ​ദൃ​ശ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ൾ പോ​ലീ​സ് ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

Related posts

Leave a Comment