അ​വ​സാ​ന നി​മി​ഷം വ​രെ പൊ​രു​തി, ഷൂ​ട്ടൗ​ട്ടി​ൽ വീ​ണു; ഹോ​ക്കി ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് എ​ട്ടാം സ്ഥാ​നം

ആം​സ്റ്റ​ൽ​വീ​ൻ: പു​രു​ഷ ഹോ​ക്കി ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് എ​ട്ടാം സ്ഥാ​നം. ബെ​ൽ​ജി​യ​ത്തോ​ട് ഷൂ​ട്ടൗ​ട്ടി​ൽ 4-3ന് ​തോ​റ്റ​തോ​ടെ​യാ​ണ് ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് പോ​രാ​ട്ട​ത്തി​ന് അ​വ​സാ​നം കു​റി​ച്ച​ത്. നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു ടീ​മു​ക​ളും മൂ​ന്ന് ഗോ​ളു​ക​ൾ വീ​തം നേ​ടി സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഇ​ന്ത്യ മു​ന്നി​ലെ​ത്തി. ആ​റാം മി​നി​റ്റി​ൽ അ​ഭി​ഷേ​ക് ഇ​ന്ത്യ​യ്ക്കാ​യി ഗോ​ൾ നേ​ടി. എ​ന്നാ​ൽ ര​ണ്ടാം ക്വാ​ർ​ട്ട​റി​ൽ ബെ​ൽ​ജി​യം ശ​ക്ത​മാ​യി തി​രി​ച്ചെ​ത്തി. 22-ാം മി​നി​റ്റി​ൽ റോ​മ​ൻ ദു​വെ​കോ​ട്ടും 23-ാം മി​നി​റ്റി​ൽ ഹ്യൂ​ഗോ ല​ബു​ഷെ​യ്റും ല​ക്ഷ്യം ക​ണ്ട​തോ​ടെ ബെ​ൽ​ജി​യം 2-1ന് ​മു​ന്നി​ലെ​ത്തി.

മൂ​ന്നാം ക്വാ​ർ​ട്ട​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് സി​ങ്ങി​ലൂ​ടെ ഇ​ന്ത്യ വീ​ണ്ടും സ​മ​നി​ല പി​ടി​ച്ചു. നാ​ലാം ക്വാ​ർ​ട്ട​റി​ൽ നി​ക്കോ​ളാ​സ് ഡി ​കെ​ർ​പ​ൽ ബെ​ൽ​ജി​യ​ത്തെ വീ​ണ്ടും മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ തോ​ൽ​വി സ​മ്മ​തി​ക്കാ​ൻ ഇ​ന്ത്യ ത​യാ​റാ​യി​രു​ന്നി​ല്ല.

മ​ത്സ​രം അ​വ​സാ​നി​ക്കാ​നി​രി​ക്കെ ഹ​ർ​മ​ൻ​പ്രീ​ത് വീ​ണ്ടും ഗോ​ൾ നേ​ടി ഇ​ന്ത്യ​യെ 3-3ന് ​ഒ​പ്പ​മെ​ത്തി​ച്ചു. ഇ​തോ​ടെ വി​ജ​യി​യെ ക​ണ്ടെ​ത്താ​ൻ ഷൂ​ട്ടൗ​ട്ട് വേ​ണ്ടി​വ​ന്നു. ഷൂ​ട്ടൗ​ട്ടി​ൽ 4-3ന് ​ബെ​ൽ​ജി​യം ജ​യം സ്വ​ന്ത​മാ​ക്കി ഏ​ഴാം സ്ഥാ​ന​ത്തെ​ത്തി. ഇ​ന്ത്യ എ​ട്ടാം സ്ഥാ​ന​ത്തും ഫി​നി​ഷ് ചെ​യ്തു.

Related posts

Leave a Comment