പ​രി​ക്ക് വി​ല്ല​നാ​യി; നീ​ര​ജ് ചോ​പ്ര ഈ ​സീ​സ​ണി​ലെ ശേ​ഷി​ക്കു​ന്ന എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും പി​ന്മാ​റി

ന്യൂ​ഡ​ൽ​ഹി: നീ​ര​ജ് ചോ​പ്ര ഈ ​സീ​സ​ണി​ലെ ശേ​ഷി​ക്കു​ന്ന എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും പി​ന്മാ​റി. ക​ണ​ങ്കാ​ലി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ർ​ന്നാ​ണ് ജ​പ്പാ​നി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ നി​ന്നും ഒ​ളി​മ്പി​ക് മെ​ഡ​ൽ ജേ​താ​വാ​യ ഇ​ന്ത്യ​ൻ ജാ​വ​ലി​ൻ താ​രം പി​ന്മാ​റി​യ​ത്. ലു​സെ​യ്ൻ ഡ​യ​മ​ണ്ട് ലീ​ഗി​ൽ 88.05 മീ​റ്റ​ർ എ​റി​ഞ്ഞ് സീ​സ​ണി​ലെ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് താ​ര​ത്തി​ന് പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്.

ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ നീ​ര​ജ് ത​ന്നെ​യാ​ണ് സീ​സ​ണി​ൽ നി​ന്നും പി​ന്മാ​റു​ന്ന വി​വ​രം അ​റി​യി​ച്ച​ത്. ക​ഠി​നാ​ധ്വാ​ന​ത്തി​നു​ശേ​ഷം ലു​സെ​യ്നി​ൽ സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച ദൂ​രം ക​ണ്ടെ​ത്തി​യ​തോ​ടെ മി​ക​ച്ച ഫോ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ക​യാ​ണെ​ന്ന് ത​നി​ക്ക് തോ​ന്നി​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ നി​ർ​ഭാ​ഗ്യ​വ​ശാ​ൽ കാ​ലി​നു പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും താ​രം കു​റി​ച്ചു.

ഡോ​ക്ട​ർ​മാ​രു​മാ​യും ടീം ​അം​ഗ​ങ്ങ​ളു​മാ​യും സം​സാ​രി​ച്ച ശേ​ഷ​മാ​ണ് ഈ ​സീ​സ​ണി​ലെ ബാ​ക്കി മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് മാ​റി​നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും താ​ളം ക​ണ്ടെ​ത്തു​ന്ന സ​മ​യ​ത്ത് ഇ​ങ്ങ​നെ​യൊ​രു തി​രി​ച്ച​ടി​യു​ണ്ടാ​യ​ത് നി​രാ​ശാ​ജ​ന​ക​മാ​ണെ​ങ്കി​ലും തി​രി​ച്ച​ടി​ക​ൾ കാ​യി​ക​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും പൂ​ർ​ണ്ണ കാ​യി​ക​ക്ഷ​മ​ത വീ​ണ്ടെ​ടു​ത്ത് കൂ​ടു​ത​ൽ ക​രു​ത്തോ​ടെ തി​രി​ച്ചെ​ത്തു​ക​യാ​ണ് ഇ​നി ല​ക്ഷ്യ​മെ​ന്നും നീ​ര​ജ് വ്യ​ക്ത​മാ​ക്കി.

ഈ ​പി​ന്മാ​റ്റ​ത്തോ​ടെ ഏ​ഷ്യ​ൻ ഗെ​യിം​സി​നൊ​പ്പം നേ​ര​ത്തെ യോ​ഗ്യ​ത ഉ​റ​പ്പാ​ക്കി​യി​രു​ന്ന ഡ​യ​മ​ണ്ട് ലീ​ഗ് ഫൈ​ന​ലും നീ​ര​ജി​ന് ന​ഷ്ട​മാ​കും.

Related posts

Leave a Comment