ഒ​രു മു​ഖ്യ​മ​ന്ത്രി​യെ​യും വ​ഴി​യി​ൽ ത​ട​യാ​ൻ പാ​ടി​ല്ല: മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് സം​സ്കാ​ര​ത്തി​നു യോ​ജി​ച്ച​ത​ല്ലെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നെ വ​ഴി​യി​ൽ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി വേ​ണ​മെ​ന്നും ഒ​രു മു​ഖ്യ​മ​ന്ത്രി​യെ​യും ഇ​ത്ത​ര​ത്തി​ൽ ത​ട​യാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യ​ത്ത് ഡി​സി​സി അം​ഗം ചേ​ന്തി അ​നി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നെ വ​ഴി​യി​ൽ ത​ട​ഞ്ഞ സം​ഭ​വ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വി​വാ​ദ​മു​ള്ള ആ​ളു​ക​ളു​ടെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ത​ട​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ട്ടി​ക്ക് സ്വാ​ഭാ​വി​ക​മാ​യും ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം സി​പി​എം-​സി​പി​ഐ ത​ർ​ക്ക​ത്തി​ലും മ​ന്ത്രി പ്ര​തി​ക​രി​ച്ചു. ഇ​രു പാ​ർ​ട്ടി​ക​ളും ത​മ്മി​ലു​ള്ള ത​ർ​ക്കം അ​വ​ർ ത​ന്നെ തീ​ർ​ക്ക​ട്ടെ​യെ​ന്നും ആ​ഭ്യ​ന്ത​ര ത​ർ​ക്ക​ത്തി​ൽ ത​ങ്ങ​ൾ ഇ​ട​പെ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment