ന​ഗ്ന​ചി​ത്രം കാ​ട്ടി മാ​താ​പി​താ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ട​ൽ; യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ബംഗ​ളൂ​രു​വി​ൽ നി​ന്ന് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ന​ഗ്ന​നാ​ക്കി മ​ർ​ദ്ദി​ക്കു​ക​യും, ബ​ന്ധു​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഒ​രാ​ളെ​ക്കൂ​ടി പോ​ലീ​സ് പി​ടി​കൂ​ടി. വെ​ള്ളി​യാ​മാ​ടി​ക്കു​ന്ന് പു​ളി​യോ​ടു​കു​ന്ന് മ​ഠ​ത്തി​ൽ പ്ര​സാ​ദി​ന്‍റെ മ​ക​ൻ കുട്ടൻ എന്ന് വിളിക്കുന്ന അ​ഖി​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ബംഗ​ളൂ​രു​വി​ലെ സു​ഹൃ​ത്തി​ന്‍റെ ഫ്ലാ​റ്റി​ൽ നി​ന്നാ​ണ് പ്ര​തി​ക​ൾ ഇ​യാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. തു​ട​ർ​ന്ന് ചേ​വാ​യൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ​ടി​ഞ്ഞാ​റ്റു​മു​റി​യി​ലു​ള്ള ഒ​രു വാ​ട​ക​വീ​ട്ടി​ൽ എ​ത്തി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും ബ​ന്ധ​ന​സ്ഥ​നാ​ക്കു​ക​യും ചെ​യ്തു. യു​വാ​വി​ന്‍റെ ന​ഗ്ന ചി​ത്ര​ങ്ങ​ൾ എ​ടു​ത്തു ര​ക്ഷി​താ​ക്ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത ശേ​ഷം എ​ട്ടു ല​ക്ഷം രൂ​പ മോ​ച​ന​ദ്ര​വ്യ​മാ​യി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് എസിപി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ ബംഗ​ളൂ​രു​വി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റ് പ്ര​തി​ക​ളാ​യ അ​തു​ൽ എ​ന്ന കു​ട്ടി, ഡിങ്കൻ എന്നറിയപ്പെടുന്ന ജി​ഷ്ണു ജ​യ​ൻ എ​ന്നി​വ​രെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment