ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന സു​ര​ക്ഷ; ലോ​ക് ഭ​വ​ന് ചു​റ്റും 1 കി.​മീ പ​രി​ധി​യി​ൽ ഡ്രോ​ൺ നി​രോ​ധ​നം

തി​രു​വ​ന​ന്ത​പു​രം: ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി രാ​ധാ​കൃ​ഷ്ണ​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി ലോക്ഭ​വ​ന് ചു​റ്റു​മു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള വ്യോ​മ​പാ​ത റെ​ഡ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ൽ ഡ്രോ​ണു​ക​ൾ പ​റ​ത്തു​ന്ന​തി​ന് പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഡ്രോ​ൺ റൂ​ൾ​സ് 2021 ലെ ​ച​ട്ടം 24 അ​നു​സ​രി​ച്ചാ​ണ് വ്യോ​മ​മേ​ഖ​ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള​ത്. ഇ​ന്നും നാ​ളെ​യു​മാ​യി തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഈ ​നി​രോ​ധ​നം ബാ​ധ​ക​മാ​യി​രി​ക്കു​ക. ഈ ​പ്ര​ത്യേ​ക മേ​ഖ​ല​ക​ളി​ൽ അ​നു​മ​തി​യി​ല്ലാ​തെ ഡ്രോ​ണു​ക​ളോ മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളോ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി ത​ട​ഞ്ഞി​ട്ടു​ണ്ട്.

സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം-​ടൂ​റി​സം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന ഘോ​ഷ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​ണ് ഉ​പ​രാ​ഷ്ട്ര​പ​തി എ​ത്തി​യ​ത്. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വെ​ള്ള​യ​മ്പ​ലം മാ​ന​വീ​യം വീ​ഥി​ക്ക് സ​മീ​പ​മു​ള്ള വ​യ​ലാ​ർ പ്ര​തി​മ​യ്ക്ക് മു​ന്നി​ൽ വെ​ച്ച് അ​ദ്ദേ​ഹം ഘോ​ഷ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

വെ​ള്ള​യ​മ്പ​ലം, മ്യൂ​സി​യം, പാ​ള​യം, സ്റ്റാ​ച്യു വ​ഴി ക​ട​ന്നു​പോ​കു​ന്ന ഘോ​ഷ​യാ​ത്ര കി​ഴ​ക്കേ​ക്കോ​ട്ട​യി​ലാ​ണ് സ​മാ​പി​ക്കു​ന്ന​ത്. ച​ല​ച്ചി​ത്ര താ​രം ആ​സി​ഫ് അ​ലി​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഗ​വ​ർ​ണ​ർ, മു​ഖ്യ​മ​ന്ത്രി, മ​റ്റ് മ​ന്ത്രി​മാ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ വ്യ​ക്തി​ക​ൾ പാ​ള​യ​ത്തി​ലെ പ്ര​ത്യേ​ക പ​വ​ലി​യ​നി​ൽ നി​ന്ന് ഘോ​ഷ​യാ​ത്ര വീ​ക്ഷി​ക്കും. ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലു​ട​നീ​ളം ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും ശ​ക്ത​മാ​യ പോ​ലീ​സ് കാ​വ​ലും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment