യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്നു ഉ​ത്ത​ര​വാ​ദി​ത്വ മ​ദ്യ​പാ​നം; മ​ദ്യ​നി​രോ​ധ​ന​മി​ല്ലെ​ങ്കി​ലും മ​ദ്യ​വ​ർ​ജ​ന​മാ​ണ് ന​യ​മെ​ന്ന് മ​ന്ത്രി എം.​ലിജു

തി​രു​വ​ന​ന്ത​പു​രം: ഉ​ത്ത​ര​വാ​ദി​ത്വ മ​ദ്യ​പാ​ന​മാ​ണു സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നു മ​ന്ത്രി എം.​ലി​ജു. മ​ദ്യ​നി​രോ​ധ​ന​മ​ല്ല, മ​ദ്യ​വ​ർ​ജ​ന​മാ​ണു സ​ർ​ക്കാ​ർ ന​യം.

വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്തു നി​യ​മ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​റു​ക​ൾ​ക്കും ക​ള്ളു​ഷാ​പ്പു​ക​ളും ന​ട​ക്ക​ണം. ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു വി​ഘാ​തം സൃ​ഷ്ടി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.

എ​ന്നാ​ൽ, വ്യാ​ജ​മ​ദ്യം വി​ൽ​ക്കു​ക​യും സ​മ​യ​ക്ര​മം പാ​ലി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന ബാ​റു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കും.

സം​സ്ഥാ​ന​ത്തു കൂ​ടു​ത​ൽ ബാ​റു​ക​ൾ അ​നു​വ​ദി​ക്കേ​ണ്ടെ​ന്നാ​ണു സ​ർ​ക്കാ​ർ ന​യം. മ​ദ്യ​ന​യം വ​രു​ന്പോ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കും. കോ​ഴി​ക്കോ​ട്ട്‌ ന​ട​ക്കു​ന്ന മ​ന്ത്രി​മാ​രു​ടെ പ​രി​ശീ​ല​നം ക​ഴി​ഞ്ഞാ​ൽ മ​ദ്യ​ന​യ രൂ​പ​വ​ത്ക​ര​ണ ച​ർ​ച്ച​ക​ൾ തു​ട​ങ്ങും.

ഈ ​മാ​സം ച​ർ​ച്ച പൂ​ർ​ത്തീ​ക​രി​ക്കും. സാ​മൂ​ഹി​ക- സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ അ​ഭി​പ്രാ​യ​വും കേ​ൾ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment