സ്വത്ത് തർക്കത്തെ തുടർന്ന് ഭാ​ര്യാ​സ​ഹോ​ദ​ര​നെ കു​ത്തി​ക്കൊന്ന കേ​സി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി പി​ടി​യി​ൽ

ക​ണ്ണൂ​ർ: 2010ൽ ​പ​റ​ശി​നി​ക്ക​ട​വ് മാ​ങ്ക​ട​വി​ൽ ജ​ലാ​ലി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ. വാ​ഴ​യി​ൽ മു​ഹ​മ്മ​ദ് അ​ലി (55) യെ​യാ​ണ് ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കാ​സ​ർ​ഗോ​ഡ് ഉ​പ്പ​ള​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്.
2010 സെ​പ്റ്റം​ബ​ർ 17നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പ​റ​ശി​നി​ക്ക​ട​വ് മാ​ങ്ക​ട​വി​ൽ മൊ​യ്തു​വി​ന്‍റെ മ​ക്ക​ളാ​യ ജ​ലാ​ലി​നെ​യും ജ്യേ​ഷ്ഠ​ൻ ഷം​സീ​റി​നെ​യും സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വാ​യ മു​ഹ​മ്മ​ദ് അ​ലി സ്വ​ത്ത് ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​ത്തി​ൽ കൊ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​ലാ​ൽ പി​ന്നീ​ട് മ​ര​ണ​പ്പെ​ടു​ക​യും ഷം​സീ​റി​ന് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ൽ വ​ള​പ​ട്ട​ണം പൊ​ലി​സ് കേ​സെ​ടു​ത്ത് മു​ഹ​മ്മ​ദ് അ​ലി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് കോ​ട​തി ഇ​യാ​ളെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചു.ഓ​പ്പ​റേ​ഷ​ൻ ഗ്രി​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ റേ​ഞ്ച് ഡി​ഐ​ജി കെ. ​കാ​ർ​ത്തി​ക് ഐ​പി​എ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലും ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ വി​ജ​യ് ഭ​ര​ത് റെ​ഡ്ഡി ഐ​പി​എ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​വും ന​ട​ത്തി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം മു​ഹ​മ്മ​ദ് അ​ലി കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​യി​ലു​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഫു​ട്പാ​ത്ത് ക​ച്ച​വ​ട​ക്കാ​ര​നാ​യും പാ​ച​ക​ത്തൊ​ഴി​ലാ​ളി​യാ​യും ജോ​ലി ചെ​യ്താ​ണ് ഇ​യാ​ൾ ക​ഴി​ഞ്ഞി​രു​ന്ന​ത്. പ്ര​തി​യു​ടെ നാ​ട്ടി​ലും മ​റ്റും അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ൽ ക​ർ​ണാ​ട​ക–​കാ​സ​ർ​ഗോ​ഡ് മേ​ഖ​ല​യി​ൽ ഇ​യാ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത സം​ബ​ന്ധി​ച്ച് പൊ​ലി​സി​ന് സൂ​ച​ന ല​ഭി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ ര​ഹ​സ്യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.

ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നാ​ർ​ക്കോ​ട്ടി​ക് സെ​ൽ എ​സി​പി വി.​വി. മ​നോ​ജി​ന്‍റെ​യു​യും ക​ണ്ണൂ​ർ ടൗ​ൺ എ​സി​പി ആ​സാ​ദി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മാ​സ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഒ​ളി​വി​ൽ പോ​യ​തി​നു ശേ​ഷം സ്വ​ന്തം കു​ടും​ബ​വു​മാ​യോ സു​ഹൃ​ത്തു​ക്ക​ളു​മാ​യോ ബ​ന്ധം പു​ല​ർ​ത്താ​തെ ഉ​പ്പ​ള​യി​ൽ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ചു ജീ​വി​ച്ചു വ​രി​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് അ​ലി​യെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​സ്ഐ വി​നോ​ദ്, ഷാ​ജി, എ​എ​സ്ഐ​മാ​രാ​യ സ്നേ​ഹേ​ഷ്, സ​ജി​ത്ത്, ലെ​വ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മാ​രാ​യ നാ​സ​ർ, അ​നൂ​പ്, ഷം​സീ​ർ അ​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്

.​അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.ഓ​പ​റേ​ഷ​ൻ ഗ്രി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങി ന​ട​ക്കു​ക​യാ​യ​രു​ന്ന പാ​നൂ​ർ സ്റ്റേ​ഷ​നി​ലെ 2001ലെ ​കൊ​ല​പാ​ത കേ​സി​ൽ​പ്പെ​ട്ട അ​ഷ്‌​റ​ഫ്, ക​ണ്ണൂ​ർ ടൗ​ൺ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ ഇ​ര​ട്ട കൊ​ല​പാ​ത​ക കേ​സി​ൽ​പ്പെ​ട്ട് 20 വ​ർ​ഷ​ത്തോ​ള​മാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​തെ മു​ങ്ങി​യ രാ​ഗേ​ഷ്, കെ.​എ​സ്ആ​ർ​ടി​സി കോം​പ്ല​ക്സി​ൽ ഇ​ള​നീ​ർ കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ന്ന കേ​സി​ലെ പ്ര​തി അ​ബ്ദു​ള്ള എ​ന്നി​വ​രെ ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ പി​ടി​കൂ​ടി​യി​രു​ന്നു.

Related posts

Leave a Comment