റി​പ്പ​യ​റിം​ഗ് ക​ട​യി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ എ​സി കി​ട്ടി; കള്ളൻ കാണാമറയത്ത്

ക​റു​ക​ച്ചാ​ൽ: റി​പ്പ​യ​റിം​ഗ് ക​ട​യി​ൽ​നി​ന്ന് ന​ഷ്ട​പ്പെ​ട്ട എ​സി കി​ട്ടി. കൊ​ണ്ടു​പോ​യ ആ​ക്രി​ക്ക​ച്ച​വ​ട​ക്കാ​ര​നെ​യും പി​ടി​കി​ട്ടി. ഇ​യാ​ൾ ക​ട​ക്കാ​ര​നു ന​ഷ്ട​പ​രി​ഹാ​ര​വും കൊ​ടു​ത്തു. എ​ങ്കി​ലും ഒ​രു ചോ​ദ്യം ബാ​ക്കി. ആ​രാ​ണ് യ​ഥാ​ർ​ഥ വി​ല്ല​ൻ? മാ​ന്തു​രു​ത്തി ആ​ഴാം​ച്ചി​റ ഭാ​ഗ​ത്ത് എ​സി റി​പ്പ​യ​ർ സ്ഥാ​പ​നം ന​ട​ത്തു​ന്ന ര​ഞ്ജി​ത്തി​ന്‍റെ ക​ട​യി​ൽനി​ന്നു വ്യാ​ഴാ​ഴ്ച 11.30 – ഓ​ടെയാ​ണ് എ​സി മോ​ഷ​ണം പോ​യ​ത്. പാ​മ്പാ​ടി സ്വ​ദേ​ശി വി​ദേ​ശ​ത്തു​നി​ന്നു കൊ​ണ്ടു​വ​ന്ന എ​സി​യി​ൽ മു​പ്ലി​വ​ണ്ടു​ക​ൾ ക​യ​റി എ​സി ത​ക​രാ​റി​ലാവു​ക​യാ​യി​രു​ന്നു. ഇ​തി​ൽ മ​രു​ന്ന് ത​ളി​ച്ച് ക​ട​യു​ടെ മു​റ്റ​ത്തു വ​ച്ചി​ട്ട് ര​ഞ്ജി​ത് പു​റ​ത്തു പോ​യി.

ഈ ​സ​മ​യം അ​തു​വ​ഴി വ​ന്ന ആ​ക്രി ക​ച്ച​വ​ട​ക്കാ​ര​ൻ സ്ഥാ​പ​ന​ത്തി​ന്‍റെ ബോ​ർ​ഡി​ലെ ന​മ്പ​ർ മ​ന​സി​ലാ​ക്കി ര​ഞ്ജി​ത്തി​നെ മൊ​ബൈ​ലി​ൽ വി​ളി​ച്ച് എ​സി വി​ൽ​ക്കു​മോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു. ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നും വി​ൽ​ക്കാ​ന​ല്ലെ​ന്നും ര​ഞ്ജി​ത്ത് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു.

ഉ​ച്ച​യോ​ടുകൂ​ടി ര​ഞ്ജി​ത്ത് ക​ട​യി​ൽ എ​ത്തു​മ്പോ​ൾ സ്ഥാ​പ​ന​ത്തി​ന്‍റെ മു​റ്റ​ത്ത് വ​ച്ചി​രു​ന്ന എ​സി ന​ഷ്ട​പ്പെ​ട്ട​താ​യി മ​ന​സിലാ​ക്കി. ക​ച്ച​വ​ട​ക്കാ​ര​ന്‍റെ ന​മ്പ​റി​ൽ ര​ഞ്ജി​ത്ത് തി​രി​ച്ചു വി​ളി​ച്ചെ​ങ്കി​ലും ഫോ​ണെ​ടു​ത്തി​ല്ല. തു​ട​ർ​ന്ന് ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ൽ ര​ഞ്ജി​ത്ത് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പൊലിസ് സ​മീ​പ വീ​ട്ടി​ലെ സി​സി ടി​വി കാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ആ​ക്രി​ക്ക​ച്ച​വ​ടക്കാര​ൻ പെ​ട്ടി​വ​ണ്ടി​യി​ൽ മെ​ഷീ​ൻ കൊ​ണ്ടു​പോ​കു​ന്ന​തു ക​ണ്ടു. വ​ണ്ടി​യു​ടെ ന​മ്പ​ർ മ​ന​സി​ലാ​ക്കി പൊലിസ്് ഇ​യാ​ളെ വ​ല​യി​ലാ​ക്കി.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ആ​ക്രി​ക്ക​ട​യി​ൽ വ്യാ​ഴാ​ഴ്ച ത​ന്നെ ഇ​യാ​ൾ എ​സി വി​റ്റി​രു​ന്നു. പ​കു​തി പൊ​ളി​ച്ച നി​ല​യി​ൽ ഇ​ന്ന​ലെ എ​സി ഇ​യാ​ൾ പൊലിസ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. കേ​സു​മാ​യി പോ​കാ​ൻ ഇ​രു​കൂ​ട്ട​ർ​ക്കും താ​ത്പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ 25,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി കേ​സ് ഒ​ത്തു​തീ​ർ​പ്പി​ലാ​യി.
എ​ന്നാ​ൽ, താ​ൻ എ​സി മോ​ഷ്ടി​ച്ചി​ല്ലെ​ന്നും ക​ട​യ്ക്ക് സ​മീ​പം നി​ന്നി​രു​ന്ന ഒ​രാ​ൾ 2500 രൂ​പ വാ​ങ്ങി ത​നി​ക്ക് എ​സി വി​റ്റ​താ​ണെ​ന്നു​മാ​ണ് ആക്രി​ക്ക​ച്ച​വ​ട​ക്കാ​ര​ന്‍റെ നി​ല​പാ​ട്. സം​ഭ​വ​ത്തി​ലെ യ​ഥാ​ർ​ഥ വി​ല്ല​നെ കു​രു​ക്കാ​ൻ വി​ശാ​ല​മാ​യി വ​ല വീ​ശാ​നാ​ണ് പൊലീസി​ന്‍റെ തീ​രു​മാ​നം.

Related posts

Leave a Comment