ദുബായ്: ദുബായ് തീരത്ത് നങ്കൂരമിട്ടിരുന്ന എണ്ണക്കപ്പലിന് നേരെയുണ്ടായ മിസൈലാക്രമണത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടു. മറ്റൊരാളെ കാണാതായി. ദുബായ് റാഷിദ് തുറമുഖത്ത് നിന്ന് 24 നോട്ടിക്കൽ മൈൽ അകലെ സ്ഥിതി ചെയ്തിരുന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഷിപ്പിംഗ് കമ്പനി സ്ഥിരീകരിച്ചു.
കപ്പലിലുണ്ടായിരുന്ന മറ്റ് ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. കാണാതായ ജീവനക്കാരനായി തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
