80ക​ളി​ലെ എ​ഐ ട്രെ​ൻ​ഡി​നി​ടെ മ​ക്ക​ളു​മൊ​ത്തു​ള്ള ചി​ത്ര​ത്തി​ലെ തെ​റ്റ് തി​രു​ത്തി ശ​ശി ത​രൂ​ർ; 12 കൊ​ല്ല​ത്തി​ന് ശേ​ഷ​മു​ള്ള ക്ലാ​രി​ഫി​ക്കേ​ഷ​ൻ!

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യ 80ക​ളി​ലെ എ​ഐ ട്രെ​ൻ​ഡി​നി​ടെ എ​ഐ സ​ഹാ​യ​മി​ല്ലാ​തെ ത​ന്‍റെ യ​ഥാ​ർ​ഥ ചി​ത്രം പ​ങ്കു​വ​ച്ച് കോ​ൺ​ഗ്ര​സ് എം.​പി ശ​ശി ത​രൂ​ർ. ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ ഇ​ഷാ​ൻ ത​രൂ​ർ, ക​നി​ഷ്ക് ത​രൂ​ർ എ​ന്നി​വ​ർ​ക്കൊ​പ്പ​മു​ള്ള ത​ന്‍റെ പ​ഴ​യ ചി​ത്ര​മാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച​ത്. എ​ന്നാ​ൽ ഈ ​ചി​ത്ര​ത്തി​നൊ​പ്പം 12 വ​ർ​ഷം മു​മ്പ് ന​ൽ​കി​യ ക്യാ​പ്ഷ​നി​ലെ തെ​റ്റ് തി​രു​ത്താ​നും അ​ദ്ദേ​ഹം മ​റ​ന്നി​ല്ല.

2014ൽ ​ഈ ചി​ത്രം ആ​ദ്യ​മാ​യി പ​ങ്കു​വെ​ച്ച​പ്പോ​ൾ, “വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ന്യൂ​യോ​ർ​ക്കി​ൽ വെ​ച്ച് മ​ക്ക​ൾ​ക്കൊ​പ്പം എ​ടു​ത്ത പ​ഴ​യ ചി​ത്രം” എ​ന്നാ​യി​രു​ന്നു ത​രൂ​ർ കു​റി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ചി​ത്രം വീ​ണ്ടും പ​ങ്കു​വെ​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം ആ ​തെ​റ്റ് തി​രു​ത്തി: “ഇ​തും എ​ൺ​പ​തു​ക​ളി​ലെ ഞാ​ൻ ത​ന്നെ​യാ​ണ് -പ​ഴ​യ ക്യാ​പ്ഷ​നി​ൽ തെ​റ്റാ​യി ന​ൽ​കി​യ​ത് പോ​ലെ ന്യൂ​യോ​ർ​ക്കി​ൽ വെ​ച്ച​ല്ല, ജ​നീ​വ​യി​ൽ വെ​ച്ചെ​ടു​ത്ത ചി​ത്ര​മാ​ണി​ത്!”

എ​ഐ ചി​ത്ര​ങ്ങ​ൾ​ക്ക് പ​ക​രം താ​ൻ യ​ഥാ​ർ​ത്ഥ 80ക​ളി​ലെ ഫോ​ട്ടോ​ക​ൾ പ​ങ്കു​വെ​ച്ച് ട്രെ​ൻ​ഡി​ന്‍റെ ഭാ​ഗ​മാ​കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 2014ൽ ​ന്യൂ​യോ​ർ​ക്ക് എ​ന്ന് തെ​റ്റാ​യി ന​ൽ​കി​യ ലൊ​ക്കേ​ഷ​ൻ ജ​നീ​വ എ​ന്നാ​ക്കി ത​രൂ​ർ തി​രു​ത്തി.

ചാ​റ്റ് ജി​പി​ടി​യും മ​റ്റ് എ​ഐ ടൂ​ളു​ക​ളും ഉ​പ​യോ​ഗി​ച്ച് എ​ൺ​പ​തു​ക​ളി​ലെ ഫാ​ഷ​നി​ലും ലു​ക്കി​ലും ചി​ത്ര​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന ട്രെ​ൻ​ഡ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ ഹി​റ്റാ​ണ്.

എ​ഐ നി​ർ​മി​ത ചി​ത്ര​ങ്ങ​ൾ​ക്ക് പ​ക​രം യ​ഥാ​ർ​ഥ ഓ​ർ​മ്മ​ക​ൾ പ​ങ്കു​വെ​ച്ച ത​രൂ​രി​ന്‍റെ പോ​സ്റ്റി​ന് മി​ക​ച്ച പി​ന്തു​ണ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ല​ഭി​ക്കു​ന്ന​ത്.

(വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

Related posts

Leave a Comment