ഇ​ങ്ങ​നെ​യൊ​രു എ​ഴു​ത്തു​കാ​ര​നും ഭാ​വ​നാ​പൂ​ർ​ണ​മാ​യി പ​ല​തും എ​ഴു​തി ത​യാ​റാ​ക്കാ​ൻ ശേ​ഷി​യു​ള്ള പു​തി​യ ചി​ല വി​ഭാ​ഗ​ങ്ങ​ളും ന​മ്മു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്നു: ഇ​നി ഇ​ഡി എ​ഴു​തി​യ​ത് വാ​യി​ച്ചോ എ​ന്ന്ചോ​ദി​ക്കേ​ണ്ടി വ​രും: എം.​എ. ബേ​ബി

ക​ണ്ണൂ​ർ: എം.​ടി. എ​ഴു​തി​യ​ത് വാ​യി​ച്ചോ, കെ.​ടി. എ​ഴു​തി​യ​ത് വാ​യി​ച്ചോ എ​ന്നൊ​ക്കെ ചോ​ദി​ക്കു​ന്ന​തു​പോ​ലെ ഇ​നി ഇ​ഡി എ​ഴു​തി​യ​ത് വാ​യി​ച്ചോ എ​ന്ന് ചോ​ദി​ക്കേ​ണ്ടി വ​രു​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. ഇ​ങ്ങ​നെ​യൊ​രു എ​ഴു​ത്തു​കാ​ര​നും ഭാ​വ​നാ​പൂ​ർ​ണ​മാ​യി പ​ല​തും എ​ഴു​തി ത​യാ​റാ​ക്കാ​ൻ ശേ​ഷി​യു​ള്ള പു​തി​യ ചി​ല വി​ഭാ​ഗ​ങ്ങ​ളും ന​മ്മു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്നു​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്യു​ന്ന സം​ഘ​മാ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ധഃ​പ​തി​ച്ചു​വെ​ന്നും എം.​എ.​ബേ​ബി ആ​രോ​പി​ച്ചു. ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യു​ന്ന ഒ​രു നീ​ക്കം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ൽ​നി​ന്ന് ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​ള്ള​ത്തെ​ളി​വു​ണ്ടാ​ക്കാ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യെ​ന്ന് പ​റ​ഞ്ഞാ​ൽ ഇ​ന്ത്യ​യി​ൽ നി​ല​വി​ലു​ള്ള നി​യ​മം അ​നു​സ​രി​ച്ച് കു​റ്റ​കൃ​ത്യ​മാ​ണ്. ആ ​നി​ല​യി​ലേ​ക്ക് ഇ​ഡി അ​ധഃ​പ​തി​ച്ചു.

എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ബി​ജെ​പി​യു​ടെ ഒ​രു എ​ക്സ്റ്റ​ൻ​ഡ​ഡ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ഡി എ​ന്തെ​ല്ലാം ത​ര​ത്തി​ലു​ള്ള കേ​സു​ക​ളാ​ണ് രാ​ഷ്‌​ട്രീ​യ​രം​ഗ​ത്തു​ള്ള​വ​ർ​ക്കെ​തി​രെ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​ർ​ക്കെ​തി​രാ​യി​ട്ടാ​ണോ കേ​സെ​ടു​ക്കു​ന്ന​ത് അ​വ​ർ ബി​ജെ​പി​യി​ൽ ചേ​രു​ന്ന​തോ​ടെ ആ ​കേ​സ് തീ​രും. ഇ​വി​ടെ അ​വ​ർ​ക്കൊ​രു അ​ബ​ദ്ധം പ​റ്റി. അ​ങ്ങ​നെ പേ​ടി​ച്ച് ബി​ജെ​പി​യി​ൽ ചേ​രു​ന്ന നേ​താ​ക്ക​ന്മാ​രു​ടെ പാ​ർ​ട്ടി​യ​ല്ല സി​പി​എം എ​ന്ന​ത് ഇ​ഡി​ക്ക് കേ​ര​ള​ത്തി​ൽ​നി​ന്ന് മ​ന​സി​ലാ​കാ​ൻ പോ​കു​ക​യാ​ണ്.

കേ​ര​ള​ത്തി​ലെ വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​ർ ഇ​തി​ലെ​ന്തോ വ​ലി​യ കാ​ര്യ​മു​ണ്ട് എ​ന്ന മ​ട്ടി​ലാ​ണ് ഇ​പ്പോ​ൾ സം​സാ​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ ഇ​ഡി​യും മ​റ്റ് പ​ല കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്പോ​ൾ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ക്ഷോ​ഭി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന ക​ർ​ണാ​ട​ക​യി​ൽ മ​ന്ത്രി​മാ​ർ​ക്കെ​തി​രാ​യി നീ​ങ്ങി​യി​ട്ടു​ണ്ട്.

ത​ങ്ങ​ൾ​ക്കെ​തി​രേ ഇ​ഡി​യും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും നീ​ങ്ങു​ന്പോ​ൾ അ​തി​നെ വി​മ​ർ​ശി​ക്കു​ക​യും രാ​ഷ്ട്രീ​യ​ല​ക്ഷ്യ​ത്തോ​ടെ സി​പി​എം നേ​തൃ​ത്വ​ത്തെ ഇ​ഡി​യും മ​റ്റും ആ​ക്ര​മി​ക്കു​ന്പോ​ൾ ആ​ഹ്ലാ​ദി​ക്കു​ക​യും പി​ന്തു​ണ കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​ത് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പാ​ണ്.

കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ത്ത​ര​ത്തി​ലു​ള്ള അ​ത്യ​ന്തം അ​നു​ചി​ത​വും സം​സ്കാ​ര​ര​ഹി​ത​വു​മാ​യ ഇ​ര​ട്ട​ത്താ​പ്പി​നെ എ​ങ്ങ​നെ​യാ​ണ് എ​ഐ​സി​സി നേ​തൃ​ത്വം കാ​ണു​ന്ന​ത് എ​ന്ന​റി​യാ​ൻ കൗ​തു​ക​വും താ​ത്പ​ര്യ​വു​മു​ണ്ട്. യു​ഡി​എ​ഫി​ന്‍റെ​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​ന്‍റെ​യൊ​ക്കെ നി​ല​പാ​ട് അം​ഗീ​ക​രി​ക്കു​ന്നു​ണ്ടോ​യെ​ന്ന് അ​ഖി​ലേ​ന്ത്യ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ബേ​ബി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment