ഗം​ഗാ ശു​ചീ​ക​ര​ണം: വി​ഷ​പാ​മ്പു​ക​ളെ​യും കു​പ്പി​ചി​ല്ലു​ക​ളെ​യും ഒ​റ്റ​യ്ക്ക് തോ​ൽ​പ്പി​ച്ച് യു​വാ​വ്; അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​ങ്ങ​ളു​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ

വി​ഷ​പാ​മ്പു​ക​ളു​ടെ ഭീ​ഷ​ണി​യും ഉ​ട​ഞ്ഞ ചി​ല്ലു​ക​ഷ​ണ​ങ്ങ​ൾ​ക്കി​ട​യി​ലെ അ​പ​ക​ട​ങ്ങ​ളും വ​ക​വെ​ക്കാ​തെ ഗം​ഗാ ന​ദി​യെ ശു​ചീ​ക​രി​ക്കാ​ൻ ഒ​റ്റ​യ്ക്ക് പോ​രാ​ടു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജ് സ്വ​ദേ​ശി​യാ​യ യു​വാ​വ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധേ​യ​നാ​കു​ന്നു. ഗം​ഗ​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ൻ ത​ന്‍റെ ജീ​വി​തം ത​ന്നെ മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണ് വ്ലോ​ഗ​ർ ശി​വം കു​മാ​ർ.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഗം​ഗാ തീ​ര​ത്തു​നി​ന്നും വെ​ള്ള​ത്തി​ൽ നി​ന്നും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന വീ​ഡി​യോ​ക​ൾ ശി​വം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. വെ​റു​മൊ​രു റ​ബ്ബ​ർ ഗ്ലൗ​സ് മാ​ത്രം ധ​രി​ച്ച് മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് ഇ​യാ​ൾ പു​ഴ​യി​ലി​റ​ങ്ങി ജോ​ലി ചെ​യ്യു​ന്ന​ത്. കു​പ്പി​ചി​ല്ലു​ക​ൾ, കാ​ർ​ഡ്ബോ​ർ​ഡു​ക​ൾ, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വ​സ്ത്ര​ങ്ങ​ൾ, ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും നീ​ക്കം ചെ​യ്യു​ന്ന​ത്.

താ​ൻ ന​ദി വൃ​ത്തി​യാ​ക്കു​മ്പോ​ഴും ചി​ല​ർ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ വീ​ണ്ടും ഗം​ഗ​യി​ലേ​ക്ക് ത​ള്ളു​ന്ന​ത് കാ​ണു​മ്പോ​ൾ നി​രാ​ശ തോ​ന്നാ​റു​ണ്ടെ​ന്ന് ശി​വം പ​റ​യു​ന്നു. ന​ദി​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ ജ​ല​ജീ​വി​ക​ളു​ടെ ജീ​വ​ന് ത​ന്നെ ഭീ​ഷ​ണി​യാ​ണെ​ന്ന് ഇ​യാ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ത​ന്‍റെ ശു​ചീ​ക​ര​ണ ദൗ​ത്യ​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ണം ക​ണ്ടെ​ത്താ​നാ​യി ക​ട​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങി ജോ​ലി അ​ന്വേ​ഷി​ക്കു​ന്ന വീ​ഡി​യോ​യും ഇ​യാ​ൾ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ചെ​രു​പ്പ് മാ​ത്രം ധ​രി​ച്ച് ഉ​ട​ഞ്ഞ ഗ്ലാ​സ് ക​ഷ​ണ​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ന​ട​ക്കു​മ്പോ​ഴും, പു​ഴ​യി​ലെ വി​ഷ​പ്പാ​മ്പു​ക​ളെ നേ​രി​ടു​മ്പോ​ഴും പ​ത​റാ​തെ ഇ​യാ​ൾ ജോ​ലി തു​ട​രു​ക​യാ​ണ്.

ശി​വ​ത്തി​ന്‍റെ ഈ ​അ​ർ​പ്പ​ണ​ബോ​ധ​ത്തെ​യും ധൈ​ര്യ​ത്തെ​യും അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ രം​ഗ​ത്തെ​ത്തി​യ​ത്. ന​ദി​ക​ൾ മ​ലി​ന​മാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ വി​മ​ർ​ശ​ന

​മു​യ​ർ​ത്തു​ന്ന​തി​നൊ​പ്പം, ഗം​ഗ​യെ സം​ര​ക്ഷി​ക്കാ​ൻ ഇ​ത്ത​ര​ത്തി​ലു​ള്ള വ്യ​ക്തി​ഗ​ത ശ്ര​മ​ങ്ങ​ൾ മാ​ത്രം പോ​രെ​ന്നും ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്തം കാ​ണി​ക്ക​ണ​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

(വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

Related posts

Leave a Comment