തൊ​ഴാ​നെ​ത്തി​യ ജോ​ത്സ്യ​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ചു ക​ട​ന്നു: സി​സി​ടി​വി നോ​ക്കി പോ​ലീ​സ് തൂ​ക്കി​; പി​ടി​യി​ലാ​യ​ത് ക്ഷേത്രത്തിൽ ക​യ​റാ​ൻ ഷ​ര്‍​ട്ട് അ​ഴി​ച്ചു​വ​യ്ക്കു​ന്ന​വ​രു​ടെ പോ​ക്ക​റ്റി​ലു​ള്ള സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചി​രു​ന്ന സ്ഥി​രം ക​ള്ള​ൻ

ത​ളി​പ്പ​റ​മ്പ്: ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തു​ന്ന ക​ള്ള​ൻ പൊ​ലി​സ് പി​ടി​യി​ലാ​യി. പ​യ്യ​ന്നൂ​ര്‍ അ​ന്നൂ​ര്‍ പു​തി​യ​ങ്കാ​വി​ലെ വി.​എം. വി​പി​ന്‍​കു​മാ​ര്‍ (39)നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് എ​സ്ഐ സി.​ജി. സാം​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ ത​ളി​പ്പ​റ​മ്പ് രാ​ജ​രാ​ജേ​ശ്വ​ര​ക്ഷേ​ത്ര​ത്തി​ല്‍ തൊ​ഴാ​നെ​ത്തി​യ ജോ​ത്സ്യ​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. ചി​റ്റാ​രി​ക്ക​ല്‍ സ്വ​ദേ​ശി ത​വ​ള​ക്കു​ണ്ടി​ലെ ആ​ല​യി​ല്‍ പ​ടി​ഞ്ഞാ​റേ​വീ​ട്ടി​ല്‍ സ​ജി​ന്‍ മോ​ഹ(36)​ന്‍റെ 27,000 രൂ​പ വി​ല​വ​രു​ന്ന ഫോ​ണാ​ണ് മോ​ഷ​ണം പോ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​ക്കും 11 നും ​ഇ​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഷ​ര്‍​ട്ടി​ന്‍റെ പോ​ക്ക​റ്റി​ല്‍ സൂ​ക്ഷി​ച്ച മൊ​ബൈ​ലാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. ക്ഷേ​ത്ര​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ക്ഷേ​ത്ര​ങ്ങ​ളി​ല്‍ അ​ക​ത്തു​ക​യ​റാ​ന്‍ വേ​ണ്ടി ഷ​ര്‍​ട്ട് അ​ഴി​ച്ചു​വെ​ക്കു​ന്ന​വ​രു​ടെ പോ​ക്ക​റ്റി​ലു​ള്ള സാ​ധ​ന​ങ്ങ​ളാ​ണ് ഇ​യാ​ള്‍ മോ​ഷ്ടി​ച്ചി​രു​ന്ന​ത്.

തൃ​ച്ചം​ബ​രം​ക്ഷേ​ത്രം, കാ​ഞ്ഞി​ര​ങ്ങാ​ട്, പ​യ്യ​ന്നൂ​ര്‍ സു​ബ്ര​മ​ണ്യ​സ്വാ​മി ക്ഷേ​ത്രം തു​ട​ങ്ങി നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഇ​യാ​ല്‍ ഭ​ക്ത​രു​ടെ സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ച​താ​യി പൊ​ലി​സ് പ​റ​ഞ്ഞു. എ​സ്ഐ മ​നോ​ജ്, എ​എ​സ്ഐ ഇ​ബ്രാ​ഹിം സീ​ര​ക​ത്ത് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment