ക​ളി​ക്കു​ന്ന​തി​നി​ടെ പാ​ത്ര​ത്തി​ൽ ത​ല കു​ടു​ങ്ങി: മാ​താ​പി​താ​ക്ക​ൾ പേ​ടി​ച്ച​ര​ണ്ട് വി​ളി​ച്ച​പ്പോ​ൾ അ​വ​ർ പാ​ഞ്ഞെ​ത്തി ര​ണ്ടു വ​യ​സു​കാ​ര​ന് ര​ക്ഷ​ക​രാ​യി ഫ​യ​ർ​ഫോ​ഴ്സ്

മാ​ഹി: ക​ളി​ക്കു​ന്ന​തി​നി​ടെ അ​ലു​മി​നി​യം പാ​ത്രം ത​ല​യി​ൽ കു​ടു​ങ്ങി​യ ര​ണ്ടു വ​യ​സു​കാ​ര​നെ മാ​ഹി അ​ഗ്നി​ശ​മ​ന​സേ​ന സു​ര​ക്ഷി​ത​മാ​യി പാ​ത്രം മു​റി​ച്ച് ര​ക്ഷ​പ്പെ​ടു​ത്തി.

ചാ​ല​ക്ക​ര പൊ​ന്ത​യാ​ട്ട് റോ​ഡി​ലെ ബൈ​ത്ത​ൽ ബ​റാ​ക്ക​യി​ലെ ഷാ​ഹു​ലി​ന്‍റെ മ​ക​ൻ ര​ണ്ടു വ​യ​സു​കാ​ര​ൻ അ​ർ​ഹാ​മി​ന്‍റെ ത​ല​യി​ലാ​ണ് അ​ലു​മി​നി​യം പാ​ത്രം കു​ടു​ങ്ങി​യ​ത്.

വീ​ട്ടു​കാ​ർ പ​ല വി​ധ​ത്തി​ൽ ശ്ര​മി​ച്ചെ​ങ്കി​ലും പാ​ത്രം ഊ​രി​യെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് ഉ​ട​ൻ ത​ന്നെ കു​ട്ടി​യു​മാ​യി ര​ക്ഷി​താ​ക്ക​ൾ ഫ​യ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ര​തീ​ഷ് കു​മാ​ർ, ടി. ​സു​രേ​ന്ദ്ര​ൻ, ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ വി. ​ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​മാ​യി പാ​ത്രം ക​ഴു​ത്തി​ൽ നി​ന്ന് മു​റി​ച്ച് മാ​റ്റി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment