‘സ​റാ​ഫ​സ് ‘തു​ട​ങ്ങി

ആ​ശ ശ​ര​ത്ത്, ഇ​ർ​ഷാ​ദ് അ​ലി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​ജ്മ​ൽ ആ​ർ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ‘സ​റാ​ഫ​സ് ” എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ലോ​ഞ്ചും സ്വി​ച്ചോ​ൺ ക​ർ​മ്മ​വും തി​രു​വ​ന​ന്ത​പു​രം ശ്രീ ​മൂ​ലം ക്ല​ബി​ൽ ന​ട​ന്നു. സി​നി​മ, ടൂ​റി​സം മ​ന്ത്രി പി. ​സി. വി​ഷ്ണു​നാ​ഥ് സ്വി​ച്ചോ​ൺ ക​ർ​മ്മം നി​ർ​വ​ഹി​ച്ച​പ്പോ​ൾ പ്ര​ശ​സ്ത ന​ട​ൻ ജ​യ​ൻ ചേ​ർ​ത്ത​ല ആ​ദ്യ ക്ലാ​പ്പ​ടി​ച്ചു.

കാ​യി​ക,യു​വ​ജ​ന​ക്ഷേ​മ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​ൻ എം ​പി എ. ​എം. ആ​രി​ഫ്, മ​ധു​പാ​ൽ ബാ​ലാ​ജി ശ​ർ​മ്മ തു​ട​ങ്ങി​യ പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ചാ​ര​ങ്കാ​ട്ട് അ​ശോ​ക് ഫി​ലിം​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ബാ​ന​റി​ൽ ചാ​ര​ങ്കാ​ട്ട് അ​ശോ​ക​ൻ, പ്ര​വാ​സി ഭാ​ര​ത് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ കെ.​പി. ബി​ജു എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ജാ​ഫ​ർ ഇ​ടു​ക്കി, ശ്രീ​കാ​ന്ത് മു​ര​ളി,പ്ര​വീ​ണ,ജ​യ​ൻ ചേ​ർ​ത്ത​ല,ജി​ത്തു അ​ഷ്റ​ഫ് തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം- നൗ​ഷാ​ദ് ഷ​രീ​ഫ്, എ​ഡി​റ്റിം​ഗ്-​ര​തീ​ഷ് രാ​ജു,സം​ഗീ​തം- സ്റ്റി​ൽ​ജു അ​ർ​ജു​ൻ, പ​ശ്ചാ​ത്ത​ല സം​ഗീ​തം-​സ​യ്യി​ദ് അ​ബ്ബാ​സ്,പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ-​അ​നു​ക്കു​ട്ട​ൻ ഏ​റ്റു​മാ​നൂ​ർ, ആ​ർ​ട്ട്- അ​സീ​സ് ക​രു​വാ​ര​കു​ണ്ട്, മേ​ക്ക​പ്പ്-​റ​ഹീം കൊ​ടു​ങ്ങ​ല്ലൂ​ർ, കോ​സ്റ്റ്യൂം​സ്- ബ​ബി​ഷ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ന​ന്ദു പൊ​തു​വാ​ൾ, ലൊ​ക്കേ​ഷ​ൻ മാ​നേ​ജ​ർ-​പ്ര​സ​ന്ന​ൻ കു​ട്ടി​ക്കാ​നം,അ​ൻ​ഷ​ൽ കു​ള​മാ​വ്, സ്റ്റി​ൽ​സ്-​വി​ഷ്ണു ആ​ർ ഗോ​വി​ന്ദ്, അ​നി​ൽ വ​ന്ദ​ന. ഡി​സൈ​ൻ​സ്- ക്രി​യേ​റ്റീ​വ് മ​ങ്കി. തൊ​ടു​പു​ഴ,കോ​ട്ട​യം, കു​ട്ടി​ക്കാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കും.​പി ആ​ർ ഒ-​എ എ​സ് ദി​നേ​ശ്,മ​നു ശി​വ​ൻ.

Related posts

Leave a Comment