“ക​ണ്ണു​നി​റ​യി​ക്കും ഈ ​അ​മ്മ​യു​ടെ പോ​രാ​ട്ടം! പ​ട്ടി​ണി മാ​റ്റാ​ൻ 30 കി​ലോ ഭാ​ര​വും ചു​മ​ന്ന് കി​ലോ​മീ​റ്റ​റു​ക​ൾ മ​ല​ക​യ​റ്റം; ല​ഡാ​ക്കി​ലെ സ​രി​ത​യെ നി​ങ്ങ​ൾ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല..

കു​ടും​ബ​ത്തി​ന്‍റെ പ​ട്ടി​ണി മാ​റ്റാ​നും മ​ക്ക​ളു​ടെ പ​ഠ​ന​ച്ചെ​ല​വു​ക​ൾ​ക്കു​മ​യി 30 കി​ലോ​യോ​ളം തൂ​ക്ക​മു​ള്ള പ്ലൈ​വു​ഡും ചു​മ​ന്ന് ക​ഠി​ന​മാ​യ മ​ല​നി​ര​ക​ൾ ക​യ​റു​ന്ന സ​രി​ത​യെ​ന്ന അ​മ്മ​യു​ടെ പോ​രാ​ട്ടം വി​ഡി​യോ​യി​ലൂ​ടെ പു​റ​ത്തു​വ​ന്ന​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. കാ​യി​ക​താ​ര​മാ​യ സാ​ർ​ത്ഥ​ക് മ​ലാ​നി​യാ​ണ് ല​ഡാ​ക്കി​ലെ 1.8 കി​ലോ​മീ​റ്റ​ർ കു​ത്ത​നെ​യു​ള്ള മ​ല​മ്പാ​ത​യി​ൽ വെ​ച്ച് സ​രി​ത​യെ ക​ണ്ടു​മു​ട്ടി​യ​തും ആ ​പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ നി​മി​ഷ​ങ്ങ​ൾ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​തും.

മു​ഖം പൂ​ർ​ണ​മാ​യി മൂ​ടി​യ രീ​തി​യി​ലാ​യി​രു​ന്ന​തി​നാ​ൽ ആ​ദ്യം ഒ​രു പു​രു​ഷ​നാ​ണെ​ന്നാ​ണ് സാ​ർ​ത്ഥ​ക് ക​രു​തി​യ​ത്. എ​ന്നാ​ൽ അ​ടു​ത്തു​ചെ​ന്ന് സം​സാ​രി​ച്ച​പ്പോ​ഴാ​ണ് അ​ത് ഒ​രു സ്ത്രീ​യാ​ണെ​ന്ന് അ​ദ്ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​ത്ര​യും ക​ഠി​ന​മാ​യ ഭാ​രം പേ​റി സ​മീ​പ​ത്തെ മൊ​ണാ​സ്ട്രി​യി​ലേ​ക്ക് പ്ലൈ​വു​ഡ് എ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​ന് ഒ​രു ദി​വ​സം കേ​വ​ലം 700 രൂ​പ മാ​ത്ര​മാ​ണ് സ​രി​ത​യ്ക്ക് വേ​ത​ന​മാ​യി ല​ഭി​ക്കു​ന്ന​ത്.

ജീ​വി​ത​ത്തി​ൽ ത​ള​ർ​ന്നു​പോ​കു​മ്പോ​ഴൊ​ക്കെ ത​നി​ക്ക് ഇ​നി ഓ​ർ​ക്കാ​ൻ സ​രി​ത​ജി​യു​ടെ ഈ ​മു​ഖം മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും, ല​ഡാ​ക്ക് മാ​ര​ത്തോ​ണി​ന് ത​നി​ക്കു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​ചോ​ദ​നം ഈ ​അ​മ്മ​യാ​ണെ​ന്നും സാ​ർ​ത്ഥ​ക് കൂ​ട്ടി​ച്ചേ​ർ​ത്തു. യാ​തൊ​രു പ​രാ​തി​ക​ളു​മി​ല്ലാ​തെ കു​ടും​ബ​ത്തി​ന് വേ​ണ്ടി ക​ഷ്ട​പ്പെ​ടു​ന്ന സ​രി​ത​യോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ൽ സാ​ർ​ത്ഥ​കും സ​രി​ത​യും വി​കാ​ര​ഭ​രി​ത​രാ​വു​ക​യാ​യി​രു​ന്നു. ന​ഗ​ര​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന മ​നു​ഷ്യ​ർ സൗ​ക​ര്യ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ പോ​യി മ​ടി​യ​ന്മാ​രാ​കു​മ്പോ​ൾ, ജീ​വി​ക്കാ​നാ​യി ദി​വ​സ​വും ഇ​ത്ത​രം ക​ഠി​ന​ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന മ​നു​ഷ്യ​രു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യം വ​ലി​യൊ​രു പാ​ഠ​മാ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ളും കു​റി​ക്കു​ന്നു.

 

Related posts

Leave a Comment