പ്ര​ണ​യ​ക്കു​രു​ക്കി​ൽ വീ​ഴ്ത്തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കും; ഇ​രു​പ​ത്തി​മൂ​ന്നാം വ​യ​സി​ൽ 4 ലൈം​ഗി​ക കേ​സു​ക​ൾ; പോ​ക്സോ കേ​സി​ൽ 26 വ​ർ​ഷം ക​ഠി​ന​ത​ട​വ് വി​ധി​ച്ച് കോ​ട​തി

ത​ളി​പ്പ​റ​മ്പ്: പോ​ക്സോ കേ​സി​ൽ യു​വാ​വി​ന് 26 വ​ർ​ഷം ക​ഠി​ന​ത​ട​വും 60, 000 രൂ​പ പി​ഴ​യും ശി​ക്ഷ. കൂ​വേ​രി തീ​രും​കു​ളം സ്വ​ദേ​ശി അ​നു​രാ​ജി​നെ (23)യാ​ണ് ത​ളി​പ്പ​റ​മ്പ് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ൽ കോ​ർ​ട്ട് ജ​ഡ്ജ് എം.​ടി. ജ​ല​ജ​റാ​ണി ശി​ക്ഷി​ച്ച​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യാ​ണ് ശി​ക്ഷ.

2024 സെ​പ്റ്റം​ബ​റി​ലാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന പ​തി​നാ​റു​കാ​രി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​നു ത​ളി​പ്പ​റ​മ്പ് പൊ​ലി​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ശി​ക്ഷ. പ​രാ​തി​ക്കാ​രി​ക്കു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ഷെ​റി​മോ​ൾ പി. ​ജോ​സ് ‌ഹാ​ജ​രാ​യി.

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​നു തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട് പൊ​ലി​സ് ക​ഴി​ഞ്ഞ് ഓ​ഗ​സ്റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ആ​റ്റി​ങ്ങ​ൽ സ​ബ് ജ​യി​ൽ റി​മാ​ൻ​ഡി​ലാ​ണ് ഇ​പ്പോ​ൾ അ​നു​രാ​ജ്.

2022ൽ ​ച​പ്പാ​ര​പ്പ​ട​വ് സ്വ​ദേ​ശി​യാ​യ മ​റ്റൊ​രു പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് ത​ളി​പ്പ​റ​മ്പ് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ മ​റ്റൊ​രു കേ​സും പ്ര​തി​ക്കെ​തി​രെ​യു​ണ്ട്.

Related posts

Leave a Comment