സൗ​ദി​യു​ടെ പ്ര​ധാ​ന എ​ണ്ണ പൈ​പ്പ് ലൈ​നി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം; പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വച്ചു


റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ പ്ര​ധാ​ന എ​ണ്ണ പൈ​പ്പ് ലൈ​നാ​യ ഈ​സ്റ്റ്-​വെ​സ്റ്റ് പൈ​പ്പ് ലൈ​നു നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം. ഇ​റാ​ഖ് അ​തി​ർ​ത്തി​ക്കു​ള്ളി​ൽ​നി​ന്ന് വി​ക്ഷേ​പി​ച്ച നി​ര​വ​ധി ഡ്രോ​ണു​ക​ൾ പൈ​പ്പ് ലൈ​നി​ൽ പ​തി​ച്ചെ​ന്നും പൈ​പ്പ് ലൈ​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചെ​ന്നും സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

റി​യാ​ദ്, മ​ദീ​ന മേ​ഖ​ല​ക​ളി​ലെ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്നും സം​ഭ​വ​ത്തി​ൽ ചി​ല​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തെ സൗ​ദി അ​റേ​ബ്യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി പൈ​പ്പ്‌​ലൈ​നി​ലൂ​ടെ​യു​ള്ള എ​ണ്ണ വി​ത​ര​ണം സൗ​ദി പൂ​ർ​ണ​മാ​യും നി​ർ​ത്തി​വെ​ച്ചു.

ക​ര​മാ​ർ​ഗം എ​ണ്ണ എ​ത്തി​ക്കാ​നു​ള്ള വ​ലി​യ സം​വി​ധാ​ന​മാ​ണ് ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​ത്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നെ ഒ​ഴി​വാ​ക്കി ചെ​ങ്ക​ട​ൽ തീ​ര​ത്തെ യാ​ൻ​ബു തു​റ​മു​ഖ​ത്തേ​ക്ക് എ​ണ്ണ എ​ത്തി​ക്കാ​ൻ സൗ​ദി ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ധാ​ന ബ​ദ​ൽ മാ​ർ​ഗ​മാ​ണ് ഈ ​പൈ​പ്പ്‌​ലൈ​ൻ. പൈ​പ്പ് ലൈ​ൻ അ​ട​ച്ച​തോ​ടെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല വ​ർ​ദ്ധി​ക്കാ​ൻ സാ​ധ്യ​ത കൂ​ടി.

നി​ല​വി​ൽ സൗ​ദി​യു​ടെ അ​ടി​യ​ന്ത​ര ര​ക്ഷാ​സേ​ന​യും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും ചേ​ർ​ന്ന് പൈ​പ്പ്‌​ലൈ​നി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ക്കാ​നു​മു​ള്ള ജോ​ലി​ക​ൾ ചെ​യ്തു​വ​രി​ക​യാ​ണ്.അ​തേ​സ​മ​യം ഇ​റാ​ഖ് ഭ​ര​ണ​കൂ​ട​ത്തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​മ​യം ന​ൽ​കു​ക​യാ​ണ്. അ​തു​കൊ​ണ്ട് ത​ൽ​ക്കാ​ലം തി​രി​ച്ച​ടി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് സൗ​ദി അ​റേ​ബ്യ​യു​ടെ തീ​രു​മാ​നം.

എ​ന്നാ​ൽ രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​രം, സു​ര​ക്ഷ, എ​ണ്ണ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഏ​ത് ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശം സൗ​ദി അ​റേ​ബ്യ നി​ല​നി​ർ​ത്തു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം എ​ക്സി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment