നിരവധി മ​യ​ക്കു​മ​രു​ന്ന് കേ​സ്; യു​വാ​വി​ന് ഒ​രു വ​ർ​ഷ​ത്തെ ക​രു​ത​ൽ ത​ട​ങ്ക​ൽ

തി​രു​വ​ന​ന്ത​പു​രം : നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​യെ ഒ​രു വ​ർ​ഷ​ത്തെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ച് ഉ​ത്ത​ര​വാ​യി. ബാ​ലു​ശ്ശേ​രി പൊലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ബാ​ലു​ശ്ശേ​രി വ​ട്ടോ​ളി ബ​സാ​ർ സ്വ​ദേ​ശി​യാ​യ അ​മ​ർ ജി​ഹാ​ദ് (29) കോ​റോ​ത്തു​വ​യ​ൽ വീ​ട്, വ​ട്ടോ​ളി ബ​സാ​ർ പി.​ഒ. എ​ന്ന​യാ​ളെ​യാ​ണ് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.

പൊ​ലിസി​ന്‍റെ​യും എ​ക്സൈ​സി​ന്‍റേ​തു​മാ​യി നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് NDPS Act വ​കു​പ്പ് പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഒ​രു വ​ർ​ഷ​ത്തെ ക​രു​ത​ൽ ത​ട​ങ്ക​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

തു​ട​ർ​ച്ച​യാ​യി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​യാ​യ അ​മ​ർ ജി​ഹാ​ദി​നെ​തി​രെ ക​രു​ത​ൽ ത​ട​ങ്ക​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബാ​ലു​ശ്ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ സ്റ്റേ​ഷ​ൻ ഹൌ​സ് ഓ​ഫീ​സ​ർ സ​മ​ർ​പ്പി​ച്ച പ്രൊ​പ്പോ​സ​ൽ കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മെ​റി​ൻ ജോ​സ​ഫ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് ശു​പാ​ർ​ശ ചെ​യ്ത​ത് പ്ര​കാ​രം ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​മ​ർ ജി​ഹാ​ദ് എ​ന്ന പ്ര​തി​ക്കെ​തി​രെ എ​ൻ​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം ഒ​രു വ​ർ​ഷ​ത്തേ​ക്ക് ക​രു​ത​ൽ ത​ട​ങ്ക​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ൾ​ക്കെ​തി​രെ കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ല​യി​ൽ പോ​ലീ​സ് ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്.

Related posts

Leave a Comment